കൊല്ലം 75 ന്റെ നിറവിൽ 🎂🥳🎉🎊
"കൊല്ലം കണ്ടവനില്ലം വേണ്ട" കൊല്ലം ഇന്ന് പഴയ കൊല്ലമല്ല . 1949 ജൂലൈ ഒന്നിനാണ് കൊല്ലം എന്ന നമ്മുടെ സ്വപ്നനഗരം രൂപീകരിച്ചത്.കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ഉൾപ്പെടുത്തിയായിരുന്നു ജില്ല രൂപീകരണം. സംസ്ഥാനത്തെ പതിനാലു ജില്ലകളിൽ ആദ്യം രൂപീകൃതമായ നാല് ജില്ലകളിൽ ഒന്നാണ് കൊല്ലം. കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ട് ഒരു കാലഘട്ടത്തിൽ.ഇന്ന് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് കൊല്ലം. അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു കാലഘട്ടത്തിൽ ക്വയിലോൺ എന്ന വാക്കിലും അറിയപ്പെടും. ഇന്നു നമ്മുടെ സ്വന്തം സൈനിക സംഘടന അറിയപ്പെടുന്നതും ക്വയിലോൺ എന്ന് തുടങ്ങുന്ന പദത്തിലൂടെയാണ് അതിൽ നാം എന്നും അഭിമാനിക്കുന്നു.കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും നമുക്ക് അറിയാം. ഏഴരപതിറ്റാണ്ടിൻ്റെ പ്രൗഢിയിലേക്ക് കടക്കുന്ന നമ്മുടെ കൊല്ലം.കാലത്തിനൊപ്പം മാറുകയും അധുനിക വികസനം കൗവരിക്കുകയും ചെയ്യുന്ന നമ്മുടെ ദേശിംഗനാടിന്. 75-ാം വയസ്സിലേക്ക് കാലെടുത്തു വെയ്ക്കുന്ന ഈ പൗരാണിക നഗരത്തിന് .കൊല്ലത്തിൻ്റെ സ്വന്തം സൈനിക സംഘടനയായ ക്വയിലോൺ മല്ലു സോൾജിയേഴ്‌സിൻ്റെ ഒരായിരം ആശംസകൾ🎂🥳🎉🎊