Tuesday, December 24, 2024

കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ ആയ *ക്വിലോൺ മല്ലൂസ് സോൾഡീർസ് കുടുംബ സംഗമം & ചാരിറ്റബിൾ സൊസൈറ്റി* യുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷവും *സംഘടനയുടെ* വാർഷിക കലണ്ടർ പ്രകാശനവും നടത്തി.
പത്തനാപുരം ഗാന്ധിഭവനിൽ വെച്ചു പ്രസിഡന്റ്‌ കിഷോർ അതിജീവൻ, അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ ഫൗണ്ടർ *Dr* പുനലൂർ സോമരാജൻ അവർകൾ കലണ്ടർ പ്രകാശനം നടത്തുകയും, *അവിടുത്തെ* അന്തേവാസികൾക്ക് ഒപ്പം കേക്ക് മുറിച്ചും മധുരവിതരണം ചെയ്‌തും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. *അതോടൊപ്പം തന്നെ*
സമുദ്രതീരം കല്ലുവാതുക്കൽ,
ശാന്തിതീരം കരുനാഗപ്പള്ളി, 
സ്നേഹതീരം വിളകുടി, 
അമ്മ അഗതി ഭവനം, കൊക്കാടു,
എന്നിവിടങ്ങളിലും അന്തേവാസികൾക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു, ചടങ്ങിൽ ക്യു എം എസ് വൈസ് പ്രസിഡന്റ്‌ സജിത്ത് മരുത്തടി, ചാരിറ്റി കൺവീനർ റെൻസിൽ, എക്സിക്യൂട്ടീവ്കളായ ബൈജു, സന്തോഷ്, പ്രോഗ്രാം കോഡിനേറ്റർ വിനോദ് കടക്കൽ, കൂടാതെ 30 ഓളം അംഗങ്ങളും പങ്കെടുത്തു.
❤️🥰🎉🎅🏻🎅🏻🎉🎉❤️🪄🪄🪄

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home