ആദരാഞ്ജലികൾ....
Shoulder to Shoulder..No Soldier stands Alone... Kollam's first & largest community for Soldiers & Ex..
വീര ജവാൻ ഷാനവാസിന് QMS കുടുംബത്തിന്റെ അശ്രുപൂക്കൾ.. 🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳
വളരെ സൗമ്യനും സുഹൃത്ത് ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നവനും അതിലുപരി രാജ്യസ്നേഹിയും സൈനികനുമായ ധീരജവാൻ കൊല്ലം ചവറ സ്വദേശി ഷാനവാസ് (69ARMD) എന്നും ക്യു എം എസ് കുടുംബത്തിന്റെ തീരാനഷ്ടം..
കഴിഞ്ഞ ആഴ്ച ലഡാക്കിൽ വെച്ചുണ്ടായ സ്ലൈഡിങ് അപകടത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷാനവാസിനു തലക്ക് ഗുരുതരമായി പരിക്കേറ്റു. ശേഷം Leh GH ആശുപത്രിയിൽ പ്രവേശിപ്പിച്ച ജവാൻ ഷാനവാസ് ഇന്നലെ രാത്രിയോടെ വീരമൃത്യു വരിക്കുകയായിരുന്നു
ജന്മനാടിന് സ്വജീവൻ ബലിയർപ്പിച്ച ധീര ജവാൻ അഭിജിത്തിന്റെ സ്വപ്‍നം പൂവണിഞ്ഞു...... പിറന്ന മണ്ണിന്റെ സുരക്ഷയ്ക്ക് പോറൽ ഏൽപ്പിക്കാൻ നുഴഞ്ഞുകയറിയ തീവ്രവാദികളെ നേരിടുമ്പോൾ സ്വജീവൻ രാജ്യത്തിന് സമർപ്പിക്കേണ്ടി വന്നു ധീരജവാൻ അഭിജിത്തിന്. അഭിജിത് ഓർമ്മയായിട്ട് ഒന്നര വർഷം പിന്നിടുമ്പോൾ കുടുംബത്തിന് അത് തീരാനഷ്ടമാണ്. സൈന്യത്തിൽ പ്രവേശിച്ച് രാജ്യത്തെ സേവിക്കണം എന്ന ആഗ്രഹമായിരുന്നു കുട്ടിക്കാലം മുതൽ അഭിജിത്തിന്. ആഗ്രഹം പോലെ തന്നെ വളരെ ചെറുപ്രായത്തിൽ സൈന്യത്തിൽ ജോലി ലഭിക്കുകയും ചെയ്തു. ആ ചെറിയ പ്രായത്തിൽ തന്നെ ഭാരത മണ്ണിനു വേണ്ടി സ്വജീവൻ സമർപ്പിക്കേണ്ടി വന്നു അഭിജിത്തിന്. സൈന്യ സേവനം പോലെ തന്നെ അവന്റെ ആഗ്രഹമായിരുന്നു സ്വന്തമായി നല്ലൊരു വീട്, ആ ആഗ്രഹം പൂവണിയുന്നതിന് മുൻപേ നിറമാർന്ന ഈ ലോകത്ത് നിന്നും അവൻ വിടപറഞ്ഞു. മകൻ ബാക്കിയാക്കി പോയ സ്വപ്നത്തിന് നിറം പകരാൻ കഴിഞ്ഞതിൽ വളരെ ചാരിതാർത്ഥ്യം മാതാപിതാക്കളിൽ ഉണ്ട്. ഗൃഹ പ്രവേശന ചടങ്ങിൽ അഭിജിത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും, ഉപഹാരം നൽകിയും QMS കുടുംബാംഗങ്ങളും അഭിജിത്തിന്റെ ആത്മാവിനു സന്തോഷം പകർന്നുകൊണ്ട് കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു..🙏💗🇮🇳
🛑 ദുഃഖ വാർത്ത 🛑
എല്ലാവർക്കും നമസ്കാരം,
കൊല്ലം ജില്ലയിലെ സൈനികരുടെ ക്ഷേമത്തിനായി ആരംഭിച്ച ക്വിലോൺ മല്ലു സോൾജിയേഴ്‌സ് കുടുംബ സംഗമം &ചാരിറ്റബിൾ സൊസൈറ്റി എന്ന സൈനിക സംഘടന ആതുരസേവന രംഗത്ത് ചെയ്തു കൊണ്ടിരിക്കുന്നു പ്രവർത്തനങ്ങൾ വളരെ വലുതാണ് . സമൂഹത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന അശരണർക്കും അശ്രിതർക്കും സഹായഹസ്തവുമായി എന്നും മുൻപന്തിയിൽ തന്നെ ആണ്. അതുതന്നെയാണ് ക്യു എം എസ് എന്ന സൈനിക സംഘടനയെ മറ്റുള്ള സംഘടനയിൽ നിന്നും വ്യത്യസ്തമാക്കുന്നതും. ഞങ്ങളുടെ നിസ്വാർത്ഥമായ ഈ പ്രവർത്തനം ജനങ്ങളുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലാൻ കഴിഞ്ഞതും.
കൊല്ലം ജില്ലയിലെ 1300 ഓളം നിയുക്ത, വിയുക്ത സൈനികരുടെ ഇ സംഘടനയ്ക്ക് ചുരുങ്ങിയ കാലയളവിൽ ഏകദേശം 20 ലക്ഷത്തോളം രൂപ സമാഹരിച്ച് നിർധനരായ പല കുടുംബങ്ങൾക്കും ഒരു കൈത്താങ്ങാകാൻ സാധിച്ചു. പുറത്ത് നിന്നുള്ള കുറച്ചു നന്മ മനസ്സുകളുടെ സാഹയം കൂടി ഇ സംഘടനയുടെ വളർച്ചക്ക് മുതൽക്കൂട്ടായി. ഇപ്പോഴും ഞങ്ങളുടെ മുന്പോട്ടുള്ള പ്രയാണത്തിൽ അവരും ഒരു ഭാഗം ആകാറുണ്ട് . ആ സഹായങ്ങൾ എന്നും ഇതുപോലുള്ള സത്കർമ്മങ്ങൾ ചെയ്യാനായി ഞങ്ങൾക്ക് തരുന്ന ഊർജം ചെറുതല്ല.
ആ ഉർജ്ജം എന്നും ഉൾക്കൊണ്ടുകൊണ്ട് ക്വിലോൺ മല്ലു സോൾജിയേഴ്‌സിന്റെ പുതിയതായി ആരംഭിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനആഘോഷവേളയിൽ നിർദ്ധനരായ 7 കുടുംബങ്ങൾക്ക് ചികിത്സ ധനസഹായം നൽകുവാനായി തീരുമാനിച്ചു. ഇതിനായി നമുക്ക് ഒരുമിച്ച്, ഒരിക്കൽ കൂടി കൈകോർക്കാം.
ഈ പുണ്യ പ്രവർത്തിയിൽ എല്ലാ നല്ലവരായ നാട്ടുകാരുടെയും അകമഴിഞ്ഞ സഹായ സഹകരങ്ങൾ അത് അവരാൽ കഴിയുന്ന ചെറുതാണെങ്കിലും പ്രതീക്ഷിക്കുന്നു. നമ്മൾ നൽകുന്ന ഓരോ രൂപയും പ്രതീക്ഷിച്ചുകൊണ്ട് നിസ്സഹായരായ 7 കുടുംബങ്ങൾ കാത്തിരിക്കുന്നു. അവരുടെ കണ്ണുനീർ നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ ആകില്ല.ആ കണ്ണുനീർ ഒപ്പനായി നമുക്ക് വീണ്ടും ഒരുമിക്കാം.
https://m.facebook.com/story.php?story_fbid=493875732027176&id=102228017858618&sfnsn=wiwspmo
🛑🛑🛑🛑🛑🛑🛑🛑🛑
*അക്കൗണ്ട്_നമ്പർ : 38853021008*
*IFSC_CODE : SBIN0017842*
*Acc_Holder_Name: QUILON MALLU SOLDIERS KUDUMBASANGAMAM*
*Branch : Ayur*
🛑🛑🛑🛑🛑🛑🛑🛑🛑
ശുഭാപ്തിവിശ്വാസത്തോടെ,
ക്യു എം എസ് ഭരണ സമിതിക്ക് വേണ്ടി
(പ്രസിഡന്റ്)
*കരുത്തായി കരുതലായി QMS*
ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ പടയോട്ടം ആരംഭിച്ചിട്ട് ഇന്നേക്ക് ഒന്നര വർഷം. 1300 ൽ അധികം അംഗങ്ങളുമായി കൊല്ലം ജില്ലയിലെ ആദ്യത്തെ സൈനിക സംഘടനയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി ജില്ലയിലെ സൈനികരുടെ ക്ഷേമവും, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സ്വയം ചുവടുറപ്പിക്കുമ്പോൾ, സൈന്യ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിയുക്ത വിമുക്ത സേനാംഗങ്ങളെ ഈ കുടുംബത്തിന്റെ ഭാഗം ആകാൻ ഞങ്ങൾ സ്വാഗതം ചെയ്യുന്നു "കരുത്തോടെ കരുതലോടെ മുന്നോട്ട്"...
പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി, ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം, മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, എല്ലാ QMS കുടുംബാംഗങ്ങൾക്കും നന്മയുടെയും സ്നേഹത്തിൻ്റെയും വിഷു ആശംസകള്‍ !🌼🌸✨✨
ധീരജവാന്മാരുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം....🇮🇳🙏💐
മൈൻഡ് ഓഫ് മണ്ണൂർ കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു അണഞ്ഞ ജവാന്മാർക്ക് വേണ്ടിയുള്ള സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചപ്പോൾ,കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ ക്വയിലോൺ മല്ലു സോൾജിയേഴ്സിനെ പ്രതിനിധീകരിച്ചു ഇരുപതോളം QMS അംഗങ്ങൾ പങ്കെടുത്ത പ്രോഗ്രാമിൽ ട്രഷറർ അനീഷ് ഫിലിപ് കൂട്ടായ്മക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു...♥️