Monday, April 26, 2021

 ജന്മനാടിന് സ്വജീവൻ ബലിയർപ്പിച്ച ധീര ജവാൻ അഭിജിത്തിന്റെ സ്വപ്‍നം പൂവണിഞ്ഞു...... പിറന്ന മണ്ണിന്റെ  സുരക്ഷയ്ക്ക് പോറൽ ഏൽപ്പിക്കാൻ നുഴഞ്ഞുകയറിയ തീവ്രവാദികളെ നേരിടുമ്പോൾ സ്വജീവൻ രാജ്യത്തിന് സമർപ്പിക്കേണ്ടി വന്നു ധീരജവാൻ  അഭിജിത്തിന്. അഭിജിത് ഓർമ്മയായിട്ട് ഒന്നര വർഷം പിന്നിടുമ്പോൾ കുടുംബത്തിന് അത്  തീരാനഷ്ടമാണ്.  സൈന്യത്തിൽ പ്രവേശിച്ച് രാജ്യത്തെ സേവിക്കണം എന്ന ആഗ്രഹമായിരുന്നു കുട്ടിക്കാലം മുതൽ അഭിജിത്തിന്. ആഗ്രഹം പോലെ തന്നെ വളരെ ചെറുപ്രായത്തിൽ സൈന്യത്തിൽ ജോലി ലഭിക്കുകയും ചെയ്തു. ആ  ചെറിയ പ്രായത്തിൽ തന്നെ ഭാരത മണ്ണിനു വേണ്ടി സ്വജീവൻ സമർപ്പിക്കേണ്ടി വന്നു അഭിജിത്തിന്. സൈന്യ സേവനം പോലെ തന്നെ  അവന്റെ ആഗ്രഹമായിരുന്നു സ്വന്തമായി നല്ലൊരു വീട്, ആ ആഗ്രഹം പൂവണിയുന്നതിന്  മുൻപേ നിറമാർന്ന ഈ ലോകത്ത് നിന്നും അവൻ  വിടപറഞ്ഞു. മകൻ  ബാക്കിയാക്കി പോയ സ്വപ്നത്തിന് നിറം പകരാൻ  കഴിഞ്ഞതിൽ വളരെ ചാരിതാർത്ഥ്യം മാതാപിതാക്കളിൽ ഉണ്ട്. ഗൃഹ പ്രവേശന ചടങ്ങിൽ അഭിജിത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും, ഉപഹാരം നൽകിയും QMS കുടുംബാംഗങ്ങളും അഭിജിത്തിന്റെ ആത്മാവിനു സന്തോഷം പകർന്നുകൊണ്ട് കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു..🙏💗🇮🇳














0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home