Thursday, April 22, 2021

QMS ഓഫിസ് ബിൽഡിങ് ഉത്ഘാടനവും ചികിത്സാസഹായനിധി വിതരണവും

 

എല്ലാവർക്കും നമസ്കാരം,


കൊല്ലം ജില്ലയിലെ സൈനികരുടെ ക്ഷേമത്തിനായി ആരംഭിച്ച ക്വിലോൺ മല്ലു സോൾജിയേഴ്‌സ് കുടുംബ സംഗമം &ചാരിറ്റബിൾ സൊസൈറ്റി  എന്ന സൈനിക സംഘടന  ആതുരസേവന രംഗത്ത് ചെയ്തു കൊണ്ടിരിക്കുന്നു പ്രവർത്തനങ്ങൾ വളരെ വലുതാണ് . സമൂഹത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന അശരണർക്കും  അശ്രിതർക്കും  സഹായഹസ്തവുമായി എന്നും മുൻപന്തിയിൽ തന്നെ ആണ്. അതുതന്നെയാണ് ക്യു എം എസ് എന്ന സൈനിക സംഘടനയെ മറ്റുള്ള സംഘടനയിൽ നിന്നും വ്യത്യസ്തമാക്കുന്നതും. ഞങ്ങളുടെ നിസ്വാർത്ഥമായ ഈ പ്രവർത്തനം  ജനങ്ങളുടെ മനസ്സിലേക്ക്  ആഴത്തിൽ ഇറങ്ങിചെല്ലാൻ കഴിഞ്ഞതും.


 കൊല്ലം ജില്ലയിലെ  1300 ഓളം നിയുക്ത, വിയുക്ത  സൈനികരുടെ ഇ സംഘടനയ്ക്ക്  ചുരുങ്ങിയ കാലയളവിൽ ഏകദേശം 20 ലക്ഷത്തോളം രൂപ സമാഹരിച്ച് നിർധനരായ പല കുടുംബങ്ങൾക്കും ഒരു  കൈത്താങ്ങാകാൻ സാധിച്ചു. പുറത്ത് നിന്നുള്ള കുറച്ചു  നന്മ മനസ്സുകളുടെ  സാഹയം കൂടി ഇ സംഘടനയുടെ വളർച്ചക്ക് മുതൽക്കൂട്ടായി. ഇപ്പോഴും ഞങ്ങളുടെ മുന്പോട്ടുള്ള പ്രയാണത്തിൽ അവരും ഒരു ഭാഗം ആകാറുണ്ട് . ആ സഹായങ്ങൾ എന്നും ഇതുപോലുള്ള സത്കർമ്മങ്ങൾ ചെയ്യാനായി ഞങ്ങൾക്ക് തരുന്ന ഊർജം ചെറുതല്ല.


 ആ ഉർജ്ജം എന്നും  ഉൾക്കൊണ്ടുകൊണ്ട്  ക്വിലോൺ മല്ലു സോൾജിയേഴ്‌സിന്റെ  പുതിയതായി ആരംഭിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ  ഉദ്ഘാടനആഘോഷവേളയിൽ  നിർദ്ധനരായ  7 കുടുംബങ്ങൾക്ക് ചികിത്സ ധനസഹായം നൽകുവാനായി തീരുമാനിച്ചു. ഇതിനായി നമുക്ക് ഒരുമിച്ച്, ഒരിക്കൽ കൂടി  കൈകോർക്കാം.


ഈ പുണ്യ പ്രവർത്തിയിൽ എല്ലാ  നല്ലവരായ നാട്ടുകാരുടെയും അകമഴിഞ്ഞ സഹായ സഹകരങ്ങൾ അത് അവരാൽ കഴിയുന്ന  ചെറുതാണെങ്കിലും പ്രതീക്ഷിക്കുന്നു. നമ്മൾ നൽകുന്ന ഓരോ രൂപയും പ്രതീക്ഷിച്ചുകൊണ്ട് നിസ്സഹായരായ 7 കുടുംബങ്ങൾ കാത്തിരിക്കുന്നു. അവരുടെ കണ്ണുനീർ  നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ ആകില്ല.ആ കണ്ണുനീർ ഒപ്പനായി നമുക്ക് വീണ്ടും ഒരുമിക്കാം.             

https://m.facebook.com/story.php?story_fbid=493875732027176&id=102228017858618&sfnsn=wiwspmo

🛑🛑🛑🛑🛑🛑🛑🛑🛑

*അക്കൗണ്ട്_നമ്പർ : 38853021008*


*IFSC_CODE : SBIN0017842*


*Acc_Holder_Name: QUILON MALLU SOLDIERS KUDUMBASANGAMAM* 


*Branch : Ayur*

🛑🛑🛑🛑🛑🛑🛑🛑🛑



ശുഭാപ്തിവിശ്വാസത്തോടെ,

ക്യു എം എസ് ഭരണ സമിതിക്ക്    വേണ്ടി

         (പ്രസിഡന്റ്)

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home