Monday, October 31, 2022

ARMY AVIATION DAY

*എല്ലാ Aviation ചങ്കുകൾക്കും  QMS കുടുംബത്തിന്റെ കോർപ്സ് ഡേ ആശംസകൾ* 🎂🥳🎉🎊

Int Corps Day

എല്ലാ INT ചങ്കുകൾക്കും ക്യു എം എസ് കുടുംബത്തിന്റെ Corps day ആശംസകൾ 💐💐💐💐

കേരള പിറവി ആശംസകൾ....

ഏവർക്കും ക്യു എം എസ് കുടുംബത്തിന്റെ കേരള പിറവി ആശംസകൾ....

Sunday, October 30, 2022

സംയുക്ത പ്രതിഷേധ മാർച്ച്‌

കിളികൊല്ലൂരിൽ സൈനികനായ ശ്രീ വിഷ്ണുവിനെയും, സഹോദരനെയും മർദ്ദിച്ചു കള്ളക്കേസിൽ കുടുക്കിയ പോലീസിന്റെ കിരാത നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തണമെന്ന് നമ്മൾ തീരുമാനിച്ചിരുന്നു. പ്രസ്തുത പരിപാടി നവംബർ 4-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊല്ലം പീരങ്കി മൈതാനത്ത് നിന്നും ആരംഭിച്ച്‌ കൊല്ലം എസ്പി ഓഫീസിൽ എത്തി അവിടെ പ്രതിഷേധ ധർണ്ണ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

 ആകാരണമായി സൈനികരെയും വിമുക്തഭടന്മാർമാരെയും നിരന്തരം വേട്ടയാടുന്ന ഒരു കൂട്ടം പോലീസുകാർക്ക് നമ്മൾ നൽകുന്ന ഒരു സൂചന ആയിരിക്കണം ഈ പ്രതിഷേധ പ്രകടനം.അത്‌കൊണ്ട് തന്നെ ഈ പരിപാടി വിജയിപ്പിക്കേണ്ടത്  നമ്മൾ ഓരോ സൈനികന്റെയും വിമുക്തഭടന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉത്തരവാദിത്വമാണ്. ആയതിനാൽ സംഘടനാഭേദമന്യേ നാട്ടിലെ എല്ലാ സൈനിക അർദ്ധ സൈനിക വിമുക്തഭടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇതിൽ പങ്കെടുപ്പിച്ച് ഇതൊരു വൻ വിജയമാക്കി തീർക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ജന്മനാട്ടിലേക്ക് സ്വാഗതം... 💐💐

തന്റെ കൗമാരവും യൗവനവും മാതൃഭൂമിയുടെ സുരക്ഷയ്ക്കായി നൽകി, പ്രതിജ്ഞ പോൽ ശത്രുവിൽ നിന്നും ഒരു പോറൽ പോലും എൽക്കാതെ ഭാരതാംബയെ കാത്ത QMS കുടുംബത്തിന്റെ ധീരപുത്രന്മാർ,ഇനി വിശ്രമജീവിതത്തിലേക്ക്....

സ്തുത്യർഹമായ രാജ്യസേവനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന QMS കുടുംബാംഗങ്ങൾക്ക് ജന്മനാട്ടിലേക്ക് സ്വാഗതം..... 🌟🇮🇳🇮🇳🇮🇳

Sunday, October 23, 2022

ആദരാഞ്ജലികൾ 🌹🌹🌹🌹

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയസഹപ്രവർത്തകനും ക്യു എം എസ് കുടുംബാംഗവുമായ ജോബി പാപ്പച്ചന്
ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ 🌹🌹🌹

Friday, October 21, 2022

ആദരാഞ്ജലികൾ 🌹🌹🌹

അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ *കെ.വി. അശ്വിന്* ക്യു.എം.എസ്.കുടുംബത്തിൻ്റെ ആദരാഞ്ജലികൾ🌹🌹🌹

Saturday, October 15, 2022

രക്തദാനം മഹാദാനം...

ഒക്ടോബർ 1ന് National Voluntary Blood Donation Day ആയി ആചരിക്കുന്ന വിവരം നമുക്കേവർക്കും അറിയുമെല്ലോ... അതിന്റെ ഭാഗമായി ഒക്ടോബർ 14 ന് കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ചു സംഘടിപ്പിച്ച ചടങ്ങിൽ, കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് ന് അവരുടെ സ്നേഹാദരവ് അറിയിച്ചു കൊണ്ട് നൽകിയ മൊമെന്റോ ക്യൂ.എം.എസ്. സെക്രട്ടറി ശ്രീ അനീഷ് ഫിലിപ്പ് ഏറ്റു വാങ്ങിയ വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...
കൂടാതെ ഇതുപോലുള്ള നല്ല പ്രവർത്തനങ്ങൾ ചെയ്യുവാൻ വേണ്ടി ഏത് അവസരത്തിലും ക്യൂ.എം.എസ്.ൻ്റെ തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങൾക്കും വേണ്ടി ഈ അംഗീകാരം സമർപ്പിക്കുന്നു.... .🙏❤❤

Friday, October 14, 2022

ധീരജവാൻ അഭിജിത്തിന്റെ മൂന്നാം സ്‌മൃതിദിനം...

ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ അഭിജിത്തിന്റെ മൂന്നാം സ്മൃതിദിനം ആചരിച്ചു,
രാവിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ QMS അംഗങ്ങൾ ശേഷം വിളക്കുടി യിലെ സ്നേഹതീരത്തെ അന്തേവാസികൾക്കൊപ്പം ഒരുക്കിയ സ്നേഹവിരുന്നിലും സന്നിഹിതരായി...QMS രക്ഷാധികാരി ജിനു കുമ്മല്ലൂർ,സെക്രട്ടറി അനീഷ് ഫിലിപ്പ്,എക്സിക്യൂട്ടീവ് അംഗംങ്ങളായ,  സുനീഷ്,രാമാനുജൻ പിള്ള, ബൈജു QMS അംഗംങ്ങളായ ബൈജു ഇടയം,സുഭാഷ്,ജോബൻ,ആദർശ്,രാഹുൽ,കെ വി പിള്ള,ഷിജോ ,പ്രവീൺ പുനലൂർ കിഷോർഎന്നിവർ പങ്കെടുത്തു

Wednesday, October 12, 2022

ധീരജവാൻ അഭിജിത്തിന്റെ മൂന്നാം സ്‌മൃതിദിനം 🌹🌹

നീയേറ്റ വെയിലും മഴയും ഞങ്ങൾക്ക് സുരക്ഷയുടെ തണലേകി... പിറന്നമണ്ണിലലിഞ്ഞ നിൻ്റെ ചുടു രക്തം ഞങ്ങൾക്ക് പോരാടാൻ കരുത്തേകുന്നു...മരിക്കില്ല ധീര നിന്റെ ഓർമ്മകൾ ............പ്രിയ സഹപ്രവർത്തകന് QMS കുടുംബത്തിന്റെ ഒരായിരം ഓർമ്മപ്പൂക്കൾ💐💐💐💐💐💐💐

Tuesday, October 11, 2022

അമർജവാൻ ദിനം ആചരിച്ചു🌹🇮🇳

 ജന്മനാടിന്റെ വീരപുത്രൻമാരായ വൈശാഖിന്റെയും, അഭിജിത്തിന്റെയും ഓർമദിനമായ ഒക്ടോബർ 11 ന് കൊല്ലംജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്‌സ് അമർ ജവാൻ ദിനമായി ആചരിച്ചു. ശ്രീ കൊടിക്കുന്നിൽ സുരേഷ് MP കൊട്ടാരക്കര കുടവട്ടൂർ സ്വദേശിയായ ധീരജവാൻ വൈശാഖിന്റെ ഓർമ്മക്കായി പണി കഴിപ്പിച്ച സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്തു. 
    തുടർന്ന്‌ കുടവട്ടൂർ ശ്രീ ശിവ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ബിനോജ് ഉദ്ഘാടനം നിർവഹിച്ചു .വീരജവാൻമാരുടെ മാതാപിതാക്കളെ പെന്നാട അണിയിച്ച് ആദരിച്ചു .കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എ ഷാജു രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മത, രാഷ്ട്രീയ,സാമൂഹിക മേഖലയിൽ ഉള്ള ഒട്ടോറെപേർ അനുസ്മരണ പ്രസംഗം നടത്തി .QMS പ്രസിഡന്റ് രജിത് പനവിള അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി അനീഷ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു .ട്രഷറർ ഗോപു ജി സ് കൃതജ്ഞത അറിയിച്ചു. തുടർന്ന് നടന്ന രക്തദാന ക്യാമ്പിൽ 100ൽ അധികം QMS അംഗങ്ങളും നാട്ടുകാരും രക്തദാനം നടത്തി.സംഘടനയുടെ ചാരിറ്റി ഹെഡ് കിഷോർ അതിജീവൻ,എക്സിക്യൂട്ടിവുകളായ ശ്യാം കടയ്ക്കൽ,രാമാനുജൻ പിള്ള,മനോജ് പട്ടാഴി , സൈമൺ തടത്തിൽ, വിനോദ് കടക്കൽ, രതീഷ് ജി കൃഷ്ണൻ, QMS അംഗങ്ങൾ എന്നിവർ സന്നിഹിതരായി