Tuesday, October 11, 2022

അമർജവാൻ ദിനം ആചരിച്ചു🌹🇮🇳

 ജന്മനാടിന്റെ വീരപുത്രൻമാരായ വൈശാഖിന്റെയും, അഭിജിത്തിന്റെയും ഓർമദിനമായ ഒക്ടോബർ 11 ന് കൊല്ലംജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്‌സ് അമർ ജവാൻ ദിനമായി ആചരിച്ചു. ശ്രീ കൊടിക്കുന്നിൽ സുരേഷ് MP കൊട്ടാരക്കര കുടവട്ടൂർ സ്വദേശിയായ ധീരജവാൻ വൈശാഖിന്റെ ഓർമ്മക്കായി പണി കഴിപ്പിച്ച സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്തു. 
    തുടർന്ന്‌ കുടവട്ടൂർ ശ്രീ ശിവ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ബിനോജ് ഉദ്ഘാടനം നിർവഹിച്ചു .വീരജവാൻമാരുടെ മാതാപിതാക്കളെ പെന്നാട അണിയിച്ച് ആദരിച്ചു .കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എ ഷാജു രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മത, രാഷ്ട്രീയ,സാമൂഹിക മേഖലയിൽ ഉള്ള ഒട്ടോറെപേർ അനുസ്മരണ പ്രസംഗം നടത്തി .QMS പ്രസിഡന്റ് രജിത് പനവിള അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി അനീഷ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു .ട്രഷറർ ഗോപു ജി സ് കൃതജ്ഞത അറിയിച്ചു. തുടർന്ന് നടന്ന രക്തദാന ക്യാമ്പിൽ 100ൽ അധികം QMS അംഗങ്ങളും നാട്ടുകാരും രക്തദാനം നടത്തി.സംഘടനയുടെ ചാരിറ്റി ഹെഡ് കിഷോർ അതിജീവൻ,എക്സിക്യൂട്ടിവുകളായ ശ്യാം കടയ്ക്കൽ,രാമാനുജൻ പിള്ള,മനോജ് പട്ടാഴി , സൈമൺ തടത്തിൽ, വിനോദ് കടക്കൽ, രതീഷ് ജി കൃഷ്ണൻ, QMS അംഗങ്ങൾ എന്നിവർ സന്നിഹിതരായി

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home