Sunday, October 30, 2022

സംയുക്ത പ്രതിഷേധ മാർച്ച്‌

കിളികൊല്ലൂരിൽ സൈനികനായ ശ്രീ വിഷ്ണുവിനെയും, സഹോദരനെയും മർദ്ദിച്ചു കള്ളക്കേസിൽ കുടുക്കിയ പോലീസിന്റെ കിരാത നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തണമെന്ന് നമ്മൾ തീരുമാനിച്ചിരുന്നു. പ്രസ്തുത പരിപാടി നവംബർ 4-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊല്ലം പീരങ്കി മൈതാനത്ത് നിന്നും ആരംഭിച്ച്‌ കൊല്ലം എസ്പി ഓഫീസിൽ എത്തി അവിടെ പ്രതിഷേധ ധർണ്ണ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

 ആകാരണമായി സൈനികരെയും വിമുക്തഭടന്മാർമാരെയും നിരന്തരം വേട്ടയാടുന്ന ഒരു കൂട്ടം പോലീസുകാർക്ക് നമ്മൾ നൽകുന്ന ഒരു സൂചന ആയിരിക്കണം ഈ പ്രതിഷേധ പ്രകടനം.അത്‌കൊണ്ട് തന്നെ ഈ പരിപാടി വിജയിപ്പിക്കേണ്ടത്  നമ്മൾ ഓരോ സൈനികന്റെയും വിമുക്തഭടന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉത്തരവാദിത്വമാണ്. ആയതിനാൽ സംഘടനാഭേദമന്യേ നാട്ടിലെ എല്ലാ സൈനിക അർദ്ധ സൈനിക വിമുക്തഭടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇതിൽ പങ്കെടുപ്പിച്ച് ഇതൊരു വൻ വിജയമാക്കി തീർക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home