Saturday, August 31, 2024

അഭിനന്ദനങ്ങൾ 💐💐💐

പാരീസ് പാരഒളിമ്പിക്സിൽ ത്രിവർണ്ണ പതാക പാറിപറപ്പിച്ച് രാജ്യത്തിന്റെ അഭിമാനം നെറുകയിൽ എത്തിച്ച സിംഹകുട്ടികൾക്ക് QMS കുടുംബത്തിന്റെ ആശംസകൾ 🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳🇮🇳❤️

Wednesday, August 28, 2024

ആദരാഞ്ജലികൾ 🌹🌹🌹

*ക്യു എം എസ് കുടുംബാംഗം ആയ റെജിസാറിന്റെ പിതാവ് അബ്ദുൾ റഹിം (65) നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസനസമേതം ഏവരെയും അറിയിച്ചു കൊള്ളുന്നു. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു...*💐💐💐💐

Monday, August 26, 2024

*രാജ്യസേവനത്തിനായി എണ്ണമില്ലാത്ത രാപകലുകൾ......*
*കർമ്മധീരരായി സേവനം പൂർത്തിയാക്കി അഭിമാനത്തോടെ മടങ്ങിയെത്തുന്ന ക്യു എം എസ് കുടുംബാംഗങ്ങൾക്ക്..*
*ജന്മനാട്ടിലേക്ക് സ്വാഗതം 💐💐*

Sunday, August 25, 2024

jജന്മാഷ്ടമി ആശംസകൾ.....

മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഐതിഹ്യ പ്രകാരം ഭാദ്രപദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ് ശ്രീ കൃഷ്ണൻ ജനിച്ചതെന്ന് വിശ്വസിക്കുന്നു.

ഉണ്ണികണ്ണന്റെ കുസൃതി നിറഞ്ഞ പുഞ്ചിരി ഏവരുടെയും ജീവിതത്തിൽ സന്തോഷം പരത്തട്ടെ. 

ക്യു എം എസ് കുടുംബത്തിന്റെ ജന്മാഷ്ടമി ആശംസകൾ.....

Monday, August 19, 2024

അഭിനന്ദനങ്ങൾ 💐💐

ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടിയ ക്യു എം എസ് കുടുംബാംഗം ശ്രീ ജെയിംസിന്റെ മകൾ ബിവാ ജെയിംസിന് ക്യു എം എസ് കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ*🥰🥰💐💐

ആദരാഞ്ജലികൾ 🌹🌹

ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ 🌹🌹🌹

Saturday, August 17, 2024

ആദരാഞ്ജലികൾ 🌹🌹🌹

QMS കുടുംബാംഗം സജിത്ത്മരുത്തടിയുടെ മാതാവ് മരണപ്പെട്ട വിവരം വ്യസനസമേതം ഏവരെയും അറിയിക്കുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽQMS കുടുംബാംഗങ്ങളും പങ്കുചേരുന്നു💐💐💐💐

Wednesday, August 14, 2024

Independence Day Wishes

ബ്രിട്ടീഷുകാരുടെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ്,സ്വാതന്ത്ര്യത്തിൻ്റെ പുതുവീഥിയിലേക്ക് ഭാരതം കാലെടുത്തു വെച്ചിട്ട് ഇന്നേക്ക് "78" വർഷം🇮🇳🇮🇳🇮🇳🇮🇳🇮🇳 പ്രകൃതിയും മനുഷ്യനും തോൽപ്പിക്കാൻ ശ്രമിച്ചാലും ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ചിറകേന്തി ഫീനിക്സ് പക്ഷിയെ പോലെ ഈ രാജ്യം പറന്നുയരും💕💕💕💕💕💕 "ഇന്ത്യ" അതൊരു വികാരമാണ് ഓരോ സ്വാതന്ത്ര്യദിനവും ജന്മനാടിനെ സ്നേഹിക്കുന്ന മക്കൾക്ക് അഭിമാനമാണ്...... ലോകത്തിൻ്റെ നെറുകയിൽ ത്രിവർണ്ണപതാക പാറി പറക്കട്ടെ .......വാനോളം ഉയർന്ന് പൊങ്ങട്ടെ എന്നും എപ്പോഴും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳...........ഏവർക്കും QMS കുടുംബത്തിന്റെ സ്വാതന്ത്ര്യദിനാശംകൾ🇮🇳🇮🇳🇮🇳🥰🥰

ആദരാഞ്ജലികൾ 🌹🌹🌹

ജമ്മു കശ്‍മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാൻ Capt ദീപക് സിങ്ങിന് ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ ....

അഭിനന്ദനങ്ങൾ 💐💐

സബ്ജില്ലാ ബാഡ്മിന്റൺ മത്സരത്തിൽ സിംഗിൾസിലും ഡബിൾസിലും ജില്ലാ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച ക്യു എം എസ് കുടുംബാംഗം ഉപാസിന്റെ (@+91 62386 62858) മകൾ വൈഗ ഉപാസിന് ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ ....

Monday, August 12, 2024

പ്രണാമം 🌹🌹🌹

*ജീവനും ജീവിതവും ഭാരതാംബയ്ക്ക് സമർപ്പിച്ച് രാജ്യസ്നേഹം ചോരകൊണ്ട് എഴുതി പിറന്നമണ്ണിന്റെ കാവൽക്കാരനായി ഇന്നും നമ്മുടെ ഓർമകളിൽ ജീവിക്കുന്ന ധീര ജവാന് QMS കുടുംബത്തിന്റെ പ്രണാമം*💐💐💐🇮🇳🇮🇳🇮🇳🙏

Sunday, August 11, 2024

ആദരാഞ്ജലികൾ 🌹🌹🌹

പിറന്ന മണ്ണിന് വേണ്ടി സ്വജീവൻ ബലിനൽകിയ ധീരജവാൻമാർക്ക് QMS കുടുംബത്തിന്റെ ആദരാഞ്ജലികൾ💐💐💐💐

Saturday, August 10, 2024

Congratulations....

The Quilon Mallu Soldiers family wishes congratulations to Miss Lakshmi S. Iyer, daughter of QMS Member Sarath, for being the second runner-up in the Junior Model International World Final.


Friday, August 9, 2024

ഹോക്കിയിൽ പ്രതിരോധം തീർത്ത് വെങ്കലവുമായി ഇന്ത്യ…………..ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
മലയാളികളുടെ അഭിമാനവും ഇതിഹാസ താരവുമായ പിആര്‍ ശ്രീജേഷിനു വേണ്ടി സഹ താരങ്ങള്‍ അതു സാധ്യമാക്കി. ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്

“വെള്ളിയിൽ തിളങ്ങി നീരജ്” പാരീസ് ഒളിംപിക്‌സില്‍ അഞ്ചാം മെഡൽ നേടി ഇന്ത്യ. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി. സ്വാതന്ത്ര്യത്തിനു ശേഷം ഒളിമ്പിക്‌സ് പുരുഷ വിഭാഗത്തിൽ രണ്ടാം വ്യക്തിഗത മെഡൽ സ്വന്തമാക്കുന്ന താരമായി നീരജ്. ടോക്കിയോയിൽ സ്വർണവും പാരിസിൽ വെള്ളിയും നേടി നീരജ് ചോപ്ര ഒളിമ്പിക്‌സിൽ പുതു ചരിത്രമെഴുതി

Sunday, August 4, 2024

എല്ലാവർക്കും നമസ്കാരം 🙏
 
കഴിഞ്ഞ ദിവസം രാജ്യസേനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ നമ്മുടെ കുടുംബാംഗം ശ്രീ മനോജ്‌ *5000* രൂപ ബിൽഡിംഗ്‌, വാർ മെമ്മോറിയൽ ഫണ്ടിലേക്ക് സംഭാവന ചെയ്ത കാര്യം സസന്തോഷം അറിയിക്കുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കുമുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.

നന്ദി 
 കിഷോർ അതിജീവൻ 
 പ്രസിഡന്റ്

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐

*കർമ്മധീരരായി സേവനം പൂർത്തിയാക്കി അഭിമാനത്തോടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ ക്യു എം എസ് കുടുംബാംഗം ശ്രീ ജെയിംസ് പാപ്പച്ചനെ ക്യു എം എസ് കുടുംബാംഗങ്ങൾ ആദരിച്ചു...*💐💐

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐

*കർമ്മധീരരായി സേവനം പൂർത്തിയാക്കി അഭിമാനത്തോടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ ക്യു എം എസ് കുടുംബാംഗം ശ്രീ മനോജ്‌ എം എസ് നെ ക്യു എം എസ് കുടുംബാംഗങ്ങൾ ആദരിച്ചു...*💐💐

Saturday, August 3, 2024

പ്രണാമം 🌹🌹

*ചോര മരവിക്കുന്ന മഞ്ഞുമലകൾക്കിടയിൽ പോരാട്ടവീര്യം ചോർന്നു പോകാതെ ശത്രുക്കളെ പരാജയത്തിൻ്റെ രുചിയറിയിച്ച് ജന്മനാടിന് വേണ്ടി സ്വജീവൻ ബലി നൽകിയ ധീരസൈനികാ അങ്ങേക്ക് ക്യു എം എസ് കുടുംബത്തിന്റെ ശതകോടി പ്രണാമം 🌹🌹🌹🌹*

Happy Friendship Day

*കർമ്മധീരരായി സേവനം പൂർത്തിയാക്കി അഭിമാനത്തോടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ ക്യു എം എസ് കുടുംബാംഗം ശ്രീ ബിജു ആർ ന് ക്യു എം എസ് കുടുംബാംഗങ്ങൾ ആദരിച്ചു...*💐💐

ഭൂപടത്തിൽ നിന്ന് തുടച്ച് മാറ്റപ്പെട്ട വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയായ മുണ്ടക്കൈ....ഉറ്റവരുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുന്ന ചൂരൽ മല..………………….
ഇടനെഞ്ച് തകർന്ന് വയനാട്...……..
ഉരുൾപൊട്ടൽ എടുത്ത ജീവിതങ്ങൾ……..മണ്ണിലമർന്ന മോഹങ്ങൾ........ഹൃദയഭേദകമായ് കാഴ്ചകൾ🥹🥹🥹🥹🥹🥹എങ്കിലും നാം അതിജീവിക്കുക തന്നെ ചെയ്യും ,അതിനായ് ദുരന്തമുഖത്ത് കൈയ്യ്,മെയ്യ് മറന്ന് രാപ്പകൽ രക്ഷാപ്രവർത്തനം നടത്തുന്ന നാം സ്നേഹിക്കുന്ന,നമ്മുടെ വികാരമായ നമ്മൾ മനസ്സിലേറ്റിയ ഇന്ത്യൻ ആർമി രാജ്യത്തിന്റെ കരുത്തുറ്റ സൈനികർ....ജീവൻ്റെ തുടിപ്പുമായി രക്ഷാകരങ്ങൾ കാത്തുകിടന്നവരെ പുതുജീവിതത്തിലേക്ക് എടുത്തുയർത്തിയ വായുസേന……പ്രതികൂല കാലവസ്ഥയെയും ,പ്രതികൂലസാഹചര്യങ്ങളെയും വകവെയ്ക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നമ്മുടെ NDRF,ഒരു ജോലി എന്നതിലുപരി അത്മാർത്ഥയുടെ പര്യായങ്ങളായി പ്രവർത്തിക്കുന്ന ഫയർഫോഴ്‌സ്,ഞങ്ങൾ ഉണ്ട് നിങ്ങൾക്കൊപ്പം എന്ന് പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിക്കുന്ന പോലീസും, വിവിധ സന്നദ്ധസംഘടനകളും..............ഏവർക്കും QMS കുടുംബത്തിൻ്റെ ഒരായിരം സ്നേഹാദരവും ആശംസകളും അറിയിക്കുന്നു💐💐🥰🥰❤️❤️🇮🇳🇮🇳🇮🇳🤓🤓

Thursday, August 1, 2024

നന്ദി

കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വയനാട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകളും നിത്യോപയോഗസാധനങ്ങളും വസ്ത്രങ്ങളും സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🏼🙏🏼

അഭിനന്ദനങ്ങൾ 💐💐

“ഇൻഡ്യൻ സൈന്യം വയനാടിന് നൽകിയത് ഒരു ചെറിയ പാലം അല്ല,ഉറ്റവരെ നഷ്ട്ടപ്പെട്ട,ജീവന്റെ തുടിപ്പുകൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു സമൂഹത്തിന്,ജീവിതത്തിന്റെ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിന് ഒരു വലിയ കൈതാങ്ങ് “………………………രാപ്പകൽ വിശ്രമമില്ലാതെ കൊരിചെഴിയുന്ന മഴയിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഇന്ത്യൻ ആർമിയുടെ ബെയ്‌ലി പാലം . ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിര്‍മ്മിച്ചത്. കുത്തിയൊഴുകുന്ന മലവെള്ളത്തിന് മുകളില്‍ ബെയ്‌ലി പാലം നിർമ്മിച്ചത് . മേജര്‍ ജനറല്‍ വി.ടി.മാത്യുവിന്റെ വാഹനവും സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും,ആർമിയുടെ വലിയ ട്രക്ക് ഇതുവഴി മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്നുപോയപ്പോള്‍ ഇരുകരകള്‍ക്കിടയിലും അത് ഒരു അതിജീവനത്തിന്റയും ആശ്വാസത്തിന്റെയും പ്രതീക്ഷയായി .
കണ്ണീര്‍ ദുരന്തം രണ്ടായി വിഭജിച്ച ചൂരല്‍മല ,മുണ്ടക്കൈ നാടുകള്‍ക്കിടയിലാണ് മലവെള്ളം അതിര്‍രേഖകള്‍ വരച്ചത്. വന്‍മരങ്ങളും പാറക്കല്ലുകളുമെല്ലാം ഇതുവഴി കുത്തിയൊഴുകിയതോടെ രണ്ടുനാടുകളും തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. താല്‍ക്കാലികമായി തുരുത്തുകളിലേക്ക് നിര്‍മ്മിച്ച നടപ്പാലം കടന്നായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയുടെ തുടക്കമായ മുണ്ടക്കൈ പുഞ്ചിരമറ്റം പ്രദേശങ്ങളിലേക്ക് കടന്നുപോയിരുന്നത്. മലമുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് മൃതദേഹങ്ങളും മറ്റും എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുഴയക്ക് അക്കരെയുള്ള അട്ടമല ഗ്രാമാവാസികളും ചൂരല്‍മലയിലെ പഴയ പാലം ഉരുള്‍ പൊട്ടലില്‍ തകര്‍ന്നതോടെ ഒറ്റപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസമായാണ് പാലം യാഥാര്‍ത്ഥ്യമായത്.

ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഫാബ്രിക്കേററഡ് ബീമുകളും സാമഗ്രികളും കണ്ണൂര്‍ വിമാനത്താവളം വഴിയാണ് വയനാട്ടിലെത്തിച്ചത്. വിശ്രമമില്ലാതെ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് ഇവിടെ പാലം ഉയര്‍ന്നത്. മുണ്ടക്കൈ മേഖലയിലെ തുടര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വേഗതയേറും. തുടര്‍ ദൗത്യങ്ങള്‍ക്കെല്ലാം വാഹനം ഇവിടെ എത്തുന്നതോടെ രക്ഷാദൗത്യ സംഘങ്ങള്‍ക്കും ആശ്വാസമായി❤️❤️❤️❤️ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി🇮🇳🇮🇳🇮🇳🇮🇳

ആശംസകൾ

25-ാം മത് കാർഗിൽ വിജയ് ദിനത്തിൽ മോട്ടോർ സൈക്കിൾ ഡിസ്പ്ലേയിൽ ആദർമർപ്പിച്ചു ലോകറെക്കോർഡ് സ്വാന്തമാക്കിയ ഇന്ത്യൻ സൈന്യത്തിലെ സിഗ്നൽ കോർ വിഭാഗത്തിലെ ഡെയർ ഡെവിൾസ് സംഘത്തിലെ അംഗങ്ങളായ കൊല്ലത്തിന്റെ അഭിമാനമായ അജിംഷായ്ക്കും അരുണിനും ക്യു എം എസ് കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐💐

*രാജ്യസേവനത്തിനായി എണ്ണമില്ലാത്ത രാപകലുകൾ......*
*24 വർഷങ്ങൾ.......*
*കർമ്മധീരനായി സേവനം പൂർത്തിയാക്കി അഭിമാനത്തോടെ മടങ്ങിയെത്തുന്ന ക്യു എം എസ് കുടുംബത്തിന്റെ ധീരസൈനികന്......*
*ജന്മനാട്ടിലേക്ക് സ്വാഗതം 💐💐*