Saturday, August 3, 2024

ഭൂപടത്തിൽ നിന്ന് തുടച്ച് മാറ്റപ്പെട്ട വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയായ മുണ്ടക്കൈ....ഉറ്റവരുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുന്ന ചൂരൽ മല..………………….
ഇടനെഞ്ച് തകർന്ന് വയനാട്...……..
ഉരുൾപൊട്ടൽ എടുത്ത ജീവിതങ്ങൾ……..മണ്ണിലമർന്ന മോഹങ്ങൾ........ഹൃദയഭേദകമായ് കാഴ്ചകൾ🥹🥹🥹🥹🥹🥹എങ്കിലും നാം അതിജീവിക്കുക തന്നെ ചെയ്യും ,അതിനായ് ദുരന്തമുഖത്ത് കൈയ്യ്,മെയ്യ് മറന്ന് രാപ്പകൽ രക്ഷാപ്രവർത്തനം നടത്തുന്ന നാം സ്നേഹിക്കുന്ന,നമ്മുടെ വികാരമായ നമ്മൾ മനസ്സിലേറ്റിയ ഇന്ത്യൻ ആർമി രാജ്യത്തിന്റെ കരുത്തുറ്റ സൈനികർ....ജീവൻ്റെ തുടിപ്പുമായി രക്ഷാകരങ്ങൾ കാത്തുകിടന്നവരെ പുതുജീവിതത്തിലേക്ക് എടുത്തുയർത്തിയ വായുസേന……പ്രതികൂല കാലവസ്ഥയെയും ,പ്രതികൂലസാഹചര്യങ്ങളെയും വകവെയ്ക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നമ്മുടെ NDRF,ഒരു ജോലി എന്നതിലുപരി അത്മാർത്ഥയുടെ പര്യായങ്ങളായി പ്രവർത്തിക്കുന്ന ഫയർഫോഴ്‌സ്,ഞങ്ങൾ ഉണ്ട് നിങ്ങൾക്കൊപ്പം എന്ന് പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിക്കുന്ന പോലീസും, വിവിധ സന്നദ്ധസംഘടനകളും..............ഏവർക്കും QMS കുടുംബത്തിൻ്റെ ഒരായിരം സ്നേഹാദരവും ആശംസകളും അറിയിക്കുന്നു💐💐🥰🥰❤️❤️🇮🇳🇮🇳🇮🇳🤓🤓

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home