ക്വയിലോൺ മല്ലു സോൾജിയേഴ്സിൻ്റെ മൂന്നാമത് വാർഷികാഘോഷം....
ക്വയിലോൺ മല്ലു സോൾജിയേഴ്സിൻ്റെ മൂന്നാമത് വാർഷികം ആഘോഷിച്ചു.
കൊല്ലത്തിന്റെ സ്വന്തം പട്ടാളത്തിന് ഇന്ന് മൂന്ന് വയസ്. 2019 സെപ്റ്റംബർ 14 ന് ആണ് കൊല്ലം ജില്ല സൈനിക കൂട്ടായ്മ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബ സംഗമം & ചാരിറ്റബിൾ സൊസൈറ്റി രൂപീകൃതമായത്. തുടർന്ന് ജില്ലയിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, ചികിത്സ ധനസഹായം, കുളത്തുപ്പുഴയിൽ സൈന്യസേവനം ആഗ്രഹിക്കുന്ന യുവാക്കൾക്കായി സൗജന്യ കായിക പരിശീലനം, ശ്രീക്കുട്ടിയുടെ വീട് എന്ന ഭവനപദ്ധതി, ജില്ലയിലെ അനവധി വൃദ്ധസദനങ്ങളിലും, ആതുരാലയങ്ങളിലും ഭക്ഷ്യധാന്യ വിതരണവും സഹായങ്ങളുമായും എന്നും മറ്റു സന്നദ്ധ സംഘടനകൾക്ക് മാതൃക ആയിരുന്നു ക്വയിലോൺ മല്ലു സോൾജിയേഴ്സ്. നാലാം വയസിലേക്ക് കടക്കുന്ന QMS സംഘടനയുടെ മൂന്നാം വാർഷികം പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് Adv സുമ ലാൽ ഉത്ഘാടനം നിർവഹിച്ചു,QMS വൈസ് പ്രസിഡന്റ് രാഹുൽ ചാത്തന്നൂർ, ജോയിൻ സെക്രട്ടറി നിഖിൽ, മീഡിയ സെൽ ഹെഡ് വിപിൻ, QMS അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home