Tuesday, September 13, 2022

QMS THIRD ANNIVERSARY....

*Sep 14*  
 *കൊല്ലം ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുബസംഗമം & ചാരിറ്റബിൾ സൊസൈറ്റി രൂപീകൃതമായിട്ട് ഇന്നേക്ക് 3 വർഷം പൂർത്തീകരിച്ച് നാലാം വർഷത്തിലേക്ക്.* 

 
പിന്നിട്ട 3 വര്‍ഷത്തെ യാത്ര വളരെ നീണ്ടതാണ്. നിരവധി നാഴികക്കല്ലുകള്‍,
നിരവധി കയറ്റിറങ്ങൾ, ഈ യാത്രയിൽ നമ്മുടെ നാട്ടിലെ കുറച്ചെങ്കിലും കഷ്ടതകൾ അനുഭവിക്കുന്നവരെയും, സാധുക്കളെയും, മാതൃരാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നിരവധി ജവാന്മാരുടെ കുടുംബങ്ങളെയും ചേർത്തു നിർത്താനും ആശ്വാസമേകുവാനും സാധിച്ചു ....♥️
സംവിധാനങ്ങള്‍ അടിമുടി മാറുന്നതിനും യുഗങ്ങളുടെ പോക്കിനും വരവിനും സാക്ഷ്യം വഹിച്ച വര്‍ഷങ്ങള്‍. QMS എന്ന ആശയം ഉൾക്കൊണ്ട്‌ ഇതിനു ജന്മം നൽകി കരുത്തു പകര്‍ന്ന മുന്‍ഗാമികളെ അഭിനന്ദിക്കുന്നു, നന്ദിയോടെ സ്മരിക്കുന്നു.

നമ്മോടൊപ്പം യാത്ര തുടങ്ങി നമുക്ക് നഷ്ടമായ വീരയോദ്ധാക്കൾക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നു 🙏

 ഭാവിയിലും ഈ സംഘടനയെ നയിക്കുന്നവര്‍ക്ക് കൂടുതൽ കരുത്തോടെ സംഘടനയെ നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
*എല്ലാ പ്രിയപ്പെട്ട അംഗങ്ങൾക്കും QMS ന്റെ വാർഷിക ദിനാശംസകൾ*🌟💕💕✨✨✨✨✨✨✨



1 Comments:

At September 13, 2022 at 10:09 PM , Anonymous Anonymous said...

💖💖💖💖💖💖💖💖

 

Post a Comment

Subscribe to Post Comments [Atom]

<< Home