Sunday, April 24, 2022

സ്മൃതിദിനം

Thursday, April 21, 2022

സ്മൃതിദിനം

ജന്മനാടിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ ഷാനവാസിൻ്റെ ഒന്നാം സ്മൃതിദിനം 2022 ഏപ്രിൽ 28 വ്യാഴാഴ്ച രാവിലെ 9 മണിക്ക് അനുസ്മരണ സമ്മേളനം, രക്തദാന ക്യാമ്പ് , പഠനോപകരണ വിതരണം, പ്രിയതമന്റെ വേർപാടിന് മുന്നിലും പതറാതെ തീയണയാത്ത മനസുമായി ജീവിക്കുന്ന ധീരജവാൻ ഷാനവാസിന്റെ വീർനാരി റഫ്ന ഷാനവാസിനെ ആദരിക്കൽ എന്നീ പരിപാടികളോടെ ചവറ, മുകുന്ദപുരം Govt. M.L.P. S. ൽ വച്ച് നടത്തപ്പെടുന്നു.
ധീരജവാൻ ഷാനവാസിന് QMS കുടുംബത്തിൻ്റെ 🌹ശതകോടി പ്രണാമം🌹

Saturday, April 16, 2022

Happy Easter....

https://www.facebook.com/102228017858618/posts/727054802042600/?sfnsn=wiwspmo" കാൽവരിക്കുന്നിൽ കുരിശിൽ പ്രാണവേദനയിൽ പിടഞ്ഞപ്പൊഴും പാപികൾക്കായ് പ്രാർത്ഥിച്ച യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിൻ സുദിനം."

"ഓരോ ഉയർത്തെഴുന്നെൽപ്പുകളും നൽകുന്നത് പുതു പുത്തൻ പ്രതീക്ഷകളാണ്, നാം അതിജീവിക്കും.....

എല്ലാ ദുരിതങ്ങളിൽ നിന്നും എല്ലാ വേദനകളിൽ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ്."


ഏവർക്കും ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ദിനാശംസകൾ 🕊️✝️❤‍🩹

Sunday, April 10, 2022

 17 വർഷത്തെ രാജ്യ സേവനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ പ്രിയ സഹപ്രവർത്തകൻ ശ്രീ രവീഷ് ആർ നെ QMS കടുംബാംഗങ്ങൾ ജന്മനാട്ടിലേക്ക് വരവേറ്റപ്പോൾ...🇮🇳❤️💪🏼

QMS അംഗങ്ങളായ സുനിരാജ് വി.എസ്., അരുൺ വെട്ടിക്കവല, രാജേഷ് ചക്കുവരിക്കൽ, സുനിൽ ചക്കുവരിക്കൽ, ശ്യാം ശശാങ്കൻ എന്നിവർ പങ്കടുത്തു.







ആശംസകൾ

 

30 വർഷത്തെ രാജ്യ സേവനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ പ്രിയ സഹപ്രവർത്തകൻ ശ്രീ വിജു കുമാറിനെ QMS കടുംബാംഗങ്ങൾ ജന്മനാട്ടിലേക്ക് വരവേറ്റപ്പോൾ...🇮🇳❤️💪🏼
എക്സിക്യൂട്ടീവ് അംഗം അനന്തു, പ്രവർത്തകരായ രഞ്ജിത്ത് ആർ, സുനിൽകുമാർ കുളക്കട, സുനിൽ പൂവറ്റൂർ, ഹരികൃഷ്ണൻ, മുകേഷ്, മനീഷ്, സജിത്ത് പൂവറ്റൂർ, സുരേഷ്, ഹിരൺ പി.ജി., ഗിരീഷ് കുമാർ, രതീഷ്, ഷിജു.എസ്സ്, പ്രശാന്ത് എന്നിവർ പങ്കടുത്തു

Saturday, April 9, 2022

അഭിനന്ദനങ്ങൾ...

സഹ്യപർവ്വതത്തിന്റെ മടിത്തട്ടായ പത്തനംതിട്ട ജില്ലയിൽ സൈനികരുടെ ഉന്നമനത്തിനായി, 14 ഏപ്രിൽ 2020 ന് പ്രവർത്തനം ആരംഭിച്ച *ടീം പത്തനംതിട്ട സോൾജിയേഴ്സ് (TAPAS)*. സാമൂഹ്യപ്രതിബദ്ധതയോട് നിരാലംബർക്ക് ചികിത്സ ധനസഹായങ്ങൾ, സമൂഹത്തിൽ ഒറ്റപ്പെടുന്ന വർക്ക് സഹായഹസ്തങ്ങൾ . അതിലേറെ സൈനികരുടെ ക്ഷേമത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഒട്ടനവധി വിജയകരമായ പ്രവർത്തനങ്ങളിലൂടെ രണ്ട് വർഷക്കാലം പൂർത്തിയാക്കി കേരളത്തിന്റെ തീർത്ഥാടന തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന പത്തനംതിട്ടയുടെ തലയുയർത്തിപ്പിടിച്ച് മുന്നോട്ടുകുതിക്കുന്ന പത്തനംതിട്ട സോൾജിയേഴ്സ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഇന്ന് (09/04/2022) രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന TAPAS നു എല്ലാവിധ ആശംസകളും, പിന്തുണയും അതിലുപരി സ്നേഹവും , QMS ലെ ഓരോ അംഗങ്ങളുടെയും പേരിൽ അറിയിക്കുന്നു.

                     
  ക്വയിലോൺ മല്ലു സോൾജിയേഴ്സ്
കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി