Saturday, April 9, 2022

അഭിനന്ദനങ്ങൾ...

സഹ്യപർവ്വതത്തിന്റെ മടിത്തട്ടായ പത്തനംതിട്ട ജില്ലയിൽ സൈനികരുടെ ഉന്നമനത്തിനായി, 14 ഏപ്രിൽ 2020 ന് പ്രവർത്തനം ആരംഭിച്ച *ടീം പത്തനംതിട്ട സോൾജിയേഴ്സ് (TAPAS)*. സാമൂഹ്യപ്രതിബദ്ധതയോട് നിരാലംബർക്ക് ചികിത്സ ധനസഹായങ്ങൾ, സമൂഹത്തിൽ ഒറ്റപ്പെടുന്ന വർക്ക് സഹായഹസ്തങ്ങൾ . അതിലേറെ സൈനികരുടെ ക്ഷേമത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഒട്ടനവധി വിജയകരമായ പ്രവർത്തനങ്ങളിലൂടെ രണ്ട് വർഷക്കാലം പൂർത്തിയാക്കി കേരളത്തിന്റെ തീർത്ഥാടന തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന പത്തനംതിട്ടയുടെ തലയുയർത്തിപ്പിടിച്ച് മുന്നോട്ടുകുതിക്കുന്ന പത്തനംതിട്ട സോൾജിയേഴ്സ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഇന്ന് (09/04/2022) രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന TAPAS നു എല്ലാവിധ ആശംസകളും, പിന്തുണയും അതിലുപരി സ്നേഹവും , QMS ലെ ഓരോ അംഗങ്ങളുടെയും പേരിൽ അറിയിക്കുന്നു.

                     
  ക്വയിലോൺ മല്ലു സോൾജിയേഴ്സ്
കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home