QUILON MALLU SOLDIERS
Shoulder to Shoulder..No Soldier stands Alone... Kollam's first & largest community for Soldiers & Ex..
Tuesday, March 29, 2022
Wednesday, March 23, 2022
Thursday, March 17, 2022
Happy Holi....
മതങ്ങൾക്കപ്പുറം മനുഷ്യത്വത്തിന് വിലകൽപ്പിക്കുന്ന ഒരു സമൂഹത്തിന്റെ നിറങ്ങളുടെ ആഘോഷം. ശീതകാലത്തിന് അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി.
ഹോളിയുമായി ബന്ധപ്പെട്ട് ചരിത്രങ്ങള്‍ പലതുണ്ട്. വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷം. നന്മയുടെ പ്രതീകമായ പ്രഹ്ലാദന്‍ തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്‌നികുണ്ഡത്തില്‍ ഇരിക്കുകയും തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള്‍ പ്രഹ്ലാദന്‍ ഒരു പോറൽ പോലും ഏല്‍ക്കാതെ രക്ഷപെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളി ആഘോഷങ്ങളിലെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുക എന്നതാണ്. പരസ്പരം മധുരപലഹാരങ്ങൾ കൈമാറുക, വർണ്ണം വിതറുക, ഇതൊക്കെ ചേർന്നതാണ് ഹോളി ആഘോഷം. മധുര നിമിഷങ്ങളും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ നിമിഷങ്ങൾ ആകട്ടെ ഈ ഹോളി ദിനവും ഏവർക്കും QMS കുടുംബത്തിന്റെ മാധുര്യമേറിയ വർണ്ണ പകിട്ടാർന്ന ഹോളി ആശംസകൾ❤❤❤🥰🥰🥰🥳🥳🥳🥳
Monday, March 7, 2022
Womens Day
മനസ്സിൽ മാതൃസ്നേഹം സൂക്ഷിക്കുന്ന എല്ലാ അമ്മമാർക്കും.... കൂടപ്പിറപ്പിനെ സ്നേഹിച്ചു കൊല്ലുന്ന സഹോദരിമാർക്കും.... കളിവീടുകൾ കളിപ്പാട്ടം ആകുന്ന കുഞ്ഞ് അനുജത്തിമാർക്കും..... ഇന്ന് ഹൃദയത്തിൽ യുവത്വം കാത്തുസൂഷിക്കുന്ന മുത്തശ്ശിമാർക്കും.... നാളിതുവരെ സൗഹൃദത്തിന്റെ ഓർമ്മകൾ തന്ന പെൺ സുഹൃത്തുക്കൾക്കും... തോരാമഴ കളിൽ കാത്തുനിന്ന പ്രണയിനികൾക്കും.... കുന്നോളം തെറ്റുകൾ ഉണ്ടായിട്ടും നമ്മളിലെ നന്മ കണ്ട് സ്നേഹിച്ച എല്ലാ അമ്മമാർക്കും QMS കുടുംബത്തിന്റെ ഒരായിരം വനിതാദിനാശംസകൾ