മതങ്ങൾക്കപ്പുറം മനുഷ്യത്വത്തിന് വിലകൽപ്പിക്കുന്ന ഒരു സമൂഹത്തിന്റെ നിറങ്ങളുടെ ആഘോഷം. ശീതകാലത്തിന് അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി.
ഹോളിയുമായി ബന്ധപ്പെട്ട് ചരിത്രങ്ങള്‍ പലതുണ്ട്. വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷം. നന്മയുടെ പ്രതീകമായ പ്രഹ്ലാദന്‍ തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്‌നികുണ്ഡത്തില്‍ ഇരിക്കുകയും തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള്‍ പ്രഹ്ലാദന്‍ ഒരു പോറൽ പോലും ഏല്‍ക്കാതെ രക്ഷപെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളി ആഘോഷങ്ങളിലെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുക എന്നതാണ്. പരസ്പരം മധുരപലഹാരങ്ങൾ കൈമാറുക, വർണ്ണം വിതറുക, ഇതൊക്കെ ചേർന്നതാണ് ഹോളി ആഘോഷം. മധുര നിമിഷങ്ങളും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ നിമിഷങ്ങൾ ആകട്ടെ ഈ ഹോളി ദിനവും ഏവർക്കും QMS കുടുംബത്തിന്റെ മാധുര്യമേറിയ വർണ്ണ പകിട്ടാർന്ന ഹോളി ആശംസകൾ❤❤❤🥰🥰🥰🥳🥳🥳🥳
0 Comments