Monday, February 7, 2022


കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ്  കുടുംബാംഗമായിരുന്ന, 2021 ഏപ്രിൽ 28 ന് മാതൃരാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ ചവറ,മുകുന്ദപുരം സ്വദേശി ശ്രീ ഷാനവാസിൻ്റെ കുടുംബത്തിന് സംഘടനയുടെ ധനസഹായം ചവറ MLA Dr.സുജിത്ത് വിജയൻ പിള്ള കൈമാറി.അതോടൊപ്പം കുടുംബത്തിന് കേരള സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കും, ധീരജവാൻ ഷാനവാസിൻ്റെ ഭാര്യ രഫ്ന ക്ക് സാർക്കാർ  ജോലി നൽകുന്നതിനും വേണ്ടി മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനവും, സൈന്യത്തിൽ നിന്നും ലഭിച്ച രേഖകളുടെ പകർപ്പും ക്വയിലോൺ മല്ലു സോൾജിയേഴ്സിൻ്റെ പ്രസിഡൻ്റ് ശ്യാം കടയ്ക്കൽ  MLA Dr. സുജിത്ത് വിജയൻ പിള്ളക്ക് നൽകി. അതോടൊപ്പം കൊട്ടുകാട് LP സ്കൂളിന് ധീരജവാൻ ഷാനവാസിൻ്റെ സമരണാർത്ഥം പേര് നൽകണമെന്നു സംഘടനാ ഭാരവാഹികൾ MLA യോട് അഭ്യർത്ഥിച്ചു. സ്കൂൾ അധികൃതരും, തദ്ദേശ സ്ഥാപനവുമായി സംസാരിച്ച് എത്രയും പെട്ടന്ന് അത് നടപ്പിലാക്കാമെന്നും Dr.സുജിത്ത് വിജയൻ പിള്ള സമ്മതിക്കുകയും ചെയ്തു.


ചടങ്ങിൽ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻ്റ് ശ്യാം കടക്കൽ, ട്രഷറർ രാകേഷ് കൊട്ടാരക്കര, അസി. ട്രഷറർ വിനു നന്ദനം, ചാരിറ്റികൺവീനർ കിഷോർ അതിജീവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ, രതീഷ് കൊട്ടാരക്കര, സുരേഷ് കുമാർ തെക്കുംഭാഗം, വാർഡ് മെമ്പർ സോഫിയ, നിരവധി ക്വയിലോൺ മല്ലു സോൾജിയേഴ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home