Friday, January 14, 2022

INDIAN ARMY DAY

ഇന്ന്  74 മത് കരസേനദിനം.  സൈനികരുടെ പോരാട്ടത്തിന്റെയും മനോവീര്യത്തിന്റെയും ഓർമദിനം. പിറന്ന മണ്ണിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പോറൽ ഏൽപ്പിക്കാൻ തുനിഞ്ഞവരെ യമപുരിക്കയച്ച ധീരസൈനികരുടെ പോരാട്ടവീര്യത്തെ വിളിച്ചോതുന്ന ദിവസം .
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ. എം. കരിയപ്പ.സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനമാണിത്.................."പിറന്ന മണ്ണിനെ പ്രാണവായു പോലെ കാത്ത് സൂക്ഷിക്കുന്ന ധീരരെ മറക്കില്ല"...........

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home