Monday, May 24, 2021

ആദരാഞ്ജലികൾ

🛑ദുഃഖവാർത്ത🛑
സൈനികനായ കൊല്ലം,പോരുവഴി സ്വദേശി ഹാവിൽദാർ ലാലു പി ജെ (1 MECH INF)ജോദ്പൂരിൽ വെച്ച് ആക്‌സിഡന്റിൽ മരണപ്പെട്ട വിവരം ഏവരെയും വ്യസനസമേതം അറിയിച്ചു കൊള്ളുന്നു...പരേതത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു 🌹🌹🌹

*കൊല്ലം ജില്ലയിൽ ഞങ്ങൾ ഉള്ളപ്പോൾ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല* 🤝♥️🤝ലോക്ക്ഡൌൺ കാലത്ത് ദുരിതത്തിലായ തേവലക്കരയിലുള്ള രണ്ട് കുടുംബംങ്ങൾക്ക് അവിശ്യസാധനങ്ങൾ എത്തിച്ചു നൽകി കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ടീം QMS,
ചവറ എക്സിക്യൂട്ടീവ് അംഗം ശ്രീ വിഷ്ണുവും,ഷെഫീക്കും ചേർന്നാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്.
Shoulder_to_Shoulder
 No_Soldier_stands_alone 💪🔥
 കൊല്ലത്തിന്റെ_സ്വന്തം_പട്ടാളം♥️🇮🇳
 Team_QMS🇮🇳💪

Sunday, May 23, 2021


ശോഭന അമ്മക്ക് QMS കുടുംബത്തിന്റെ സ്നേഹസ്പർശം* ♥️
തല ചായ്ക്കാൻ കട്ടിൽ ഇല്ലാതെ തറയിൽ കഴിയേണ്ടി വന്നു നരകയാതന അനുഭവിച്ച ശോഭനഅമ്മക്ക് കട്ടിലും അവശ്യസാധനങ്ങളും എത്തിച്ചു നൽകി കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ്,QMS പ്രവർത്തകരായ ശ്രീ രഞ്ചു,സോനു എനിവർ തദവസരത്തിൽ സന്നിധരായി 🤝♥️
 Shoulder_to_Shoulder
No_Soldier_stands_alone 💪
കൊല്ലത്തിന്റെ_സ്വന്തം_പട്ടാളം♥️🇮🇳
Team_QMS 🇮🇳💪

Friday, May 21, 2021

കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ അഞ്ചൽ,പനയംചേരിയിലുള്ള സ്നേഹാലയത്തിലേക്കുള്ള ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ യായ ക്വയിലോൺ മല്ലു സോൾജിയേഴ്സ്...QMS അസിസ്റ്റന്റ് ട്രഷറർ സുനീഷ്, അംഗങ്ങളായ ബൈജു ഇടയം,മനു,എബി പാളത്തിൽ,ശ്രീനാഥ്,ബൈജു എന്നിവർ പങ്കെടുത്തു💗🙏

Thursday, May 20, 2021

QMS...

ലോക്ഡൗൺ നീളുന്ന സാഹചര്യത്തിൽ QMS ഓഫീസ് ഉത്ഘാടനത്തോട് അനുബന്ധിച്ചു ഏറ്റെടുത്ത 7 ചാരിറ്റികൾ ആവശ്യക്കാരിലേക്ക് എത്രയും പെട്ടന്ന് തന്നെ എത്തിക്കാൻ ധാരണയായിരിക്കുന്നു...അതിന്റെ ഭാഗമായി 19 മെയ്‌ 2021 നു മുഖത്തല സ്വദേശികളായ ജയദേവൻ രേവതി ദമ്പതികളുടെ മകളായ ആദിലക്ഷ്മി മോൾക്ക് Cochlear implant ശസ്ത്രക്രിയക്ക് വേണ്ടി QMS ചാരിറ്റി ധനസമാഹരണത്തിൽ നിന്നും സഹായം എത്തിച്ചുനൽകി 💗🙏
#Shoulder_to_Shoulder
#No_Soldier_stands_alone 💪🔥
#കൊല്ലത്തിന്റെ_സ്വന്തം_പട്ടാളം ♥️🇮🇳
#Team_QMS 🇮🇳

Wednesday, May 19, 2021

ആദരാഞ്ജലികൾ....

🛑ദുഃഖവാർത്ത🛑
സൈനികനായ കൊല്ലം,കടക്കൽ സ്വദേശി അഭിലാഷ് ടി വി (18 Mech) ഹിസാറിൽ ഡ്യൂട്ടി സ്ഥലത്ത് വെച്ച് ഹൃദയഘാദം മൂലം മരണപെട്ട വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു...സംസ്കാരം നാളെ,പരേതത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു 🌹🌹🌹

Tuesday, May 18, 2021

QMS

 


Monday, May 17, 2021

കാക്കിയുടെ മഹത്വത്തിനു ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ കരുതൽ

 *കാക്കിയുടെ മഹത്വത്തിനു ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ കരുതൽ

ഇന്ന് കൊല്ലം ജില്ലയിൽ വിവിധയിടങ്ങളിൽ പകലും, രാത്രിയും  വെയിലും,മഴയും   വകവയ്ക്കാതെ പൊതുജനങ്ങളുടെ ജീവനും,സുരക്ഷയ്ക്കും  വേണ്ടി  മഹാമാരിക്കെതിരെ  പോരാടുന്ന പോലീസുകാർക്കും,ആരോഗ്യ പ്രവർത്തകർക്കും അവരുടെ ജോലിക്കിടയിൽ  ലഘുഭക്ഷണവും കുടിവെള്ളവും അടങ്ങിയ QMS ന്റെ സ്നേഹസ്വാന്തനം. കൊല്ലത്തിന്റെ സ്വന്തം പട്ടാളം ക്വയിലോൺ മല്ലു സോൾജിയേഴ്സ് കരുത്തായി....കരുതലായി🔥♥️💪



For more photoes

Photo Gallery


Friday, May 14, 2021

രക്തദാനം ജീവദാനം

കോവിഡ് എന്ന മഹാമാരി മൂലം ലോകം വിറങ്ങലിച്ച് നിൽക്കുമ്പോഴും. , "രക്തദാനം ജീവദാനം" എന്ന വാക്കിന്റെ മൂല്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് രക്തദാനം നൽകിയ QMS കുടുംബത്തിന്റെ ശ്രീ രാജേഷിന് ഒരായിരം സ്നേഹാഭിനന്ദനങ്ങൾ....

Wednesday, May 12, 2021

ഈദ് ആശംസകൾ

വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിടവാങ്ങുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും  ദിനമായ ചെറിയ പെരുന്നാൾ വന്നെത്തി. ആഘോഷിക്കാം  പെരുന്നാൾ കരുതലോടെ ജാഗ്രതയോടെ.

Saturday, May 8, 2021

QMS CHARITY 2021


 

Wednesday, May 5, 2021

ആദരാഞ്ജലികൾ...

🛑 ദുഃഖ വാർത്ത 🛑
നായിബ് സുബേദർ സി പി സജി 
(വയനാട്)
 ജമ്മു കാശ്മീരിൽ വെച്ചുണ്ടായ മഞ്ഞിടിച്ചിലിൽ  പെട്ട് വീരമൃത്യു  വരിച്ച വിവരം എല്ലാവരെയും വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നു .💐💐💐💐💐

Sunday, May 2, 2021

ജന്മനാട്ടിലേക്ക് സ്വാഗതം...

ജീവിതത്തിന്റെ വിലയേറിയ കൗമാരവും യൗവ്വനവും രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി  അർപ്പിച്ചു  ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തുന്ന QMS ന്റെ വീര പുത്രന്മാർക്ക്   പുതിയ ഒരു ജീവിതാരംഭത്തിലേക്കുള്ള  കാൽവയ്പ്പിന് എല്ലാവിധ സ്നേഹാശംസകളും നേരുന്നു........🎉🎉🎉🎉🇮🇳🇮🇳🇮🇳💗💗💗💗

Saturday, May 1, 2021

Funeral Service of ALD Shanavas