Sunday, March 28, 2021

സ്നേഹാദരവ്

 രാജ്യത്തിന്റെ ധീരജവാനെ കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ ക്വയിലോൺ മല്ലു സോൾജിയേഴ്സ് ആദരിച്ചു

-----------------------------------------------------------


ജമ്മു കാശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരന്മാരുമായുള്ള ഏട്ടുമുട്ടലിൽ രാജ്യത്തിന്റെ സുരക്ഷക്കായി തന്റെ വലം കാൽ തന്നെ നൽകേണ്ടിവരികയും ഒപ്പം രണ്ട് പാക് ഭീകരന്മാരെ വധിക്കുകയും ചെയ്‌ത പുനലൂർ വെഞ്ചേമ്പ് സ്വദേശി നായക് അഖിൽ കുമാറിനെ (18 മദ്രാസ് റെജിമെന്റ്‌) ഇന്നലെ കൊല്ലം ജില്ലയിലെ സൈന്യത്തിൽ പ്രവർത്തനം അനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് ആദരിച്ചു. വെഞ്ചേമ്പ് ഗവണ്മെന്റ് LP സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്വയിലോൺ മല്ലു സോൾജിയേഴ്സ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ പുനലൂർ DYSP ശ്രീ എം എസ് സന്തോഷ്‌ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു,നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിനൊപ്പം ഉണ്ടായിരുന്ന ക്യാപ്റ്റൻ അശുതോഷ് കുമാർ, 2 ജാവന്മാർ, ഒരു ബി എസ് എഫ് കോൺസ്റ്റബിൾ എന്നിവർക്ക് വീരമൃത്യു വരിക്കുക ഉണ്ടായി...

QMS രക്ഷാധികാരി ശ്രീ ജയകുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ കരവാളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അഡ്വക്കേറ്റ് ജിഷ മുരളി,വെഞ്ചേമ്പ് വാർഡ് മെമ്പർ ശ്രീ പ്രദീപ്‌, QMS വൈസ് പ്രസിഡന്റ്‌ രതീഷ് തലവൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അശോക് കുമാർ,രഞ്ജിത്,രജിത് രമണൻ,രാഹുൽ കോട്ടവട്ടം,അനു,പ്രശാന്ത്,സുനീഷ് കൂടാതെ നൂറിൽ പരം അംഗങ്ങളും പങ്കെടുത്തു...ആദരണ ചടങ്ങിന് ശേഷം QMS ന്റെ നേതൃത്വത്തിൽ പുനലൂർ ടൗണിൽ റോഡ് ഷോയും നടത്തി


For more photoes click here..

To watch entire program click here

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home