QUILON MALLU SOLDIERS
Shoulder to Shoulder..No Soldier stands Alone... Kollam's first & largest community for Soldiers & Ex..
Tuesday, December 31, 2024
Friday, December 27, 2024
Thursday, December 26, 2024
ആദരാഞ്ജലികൾ 🌹🌹🌹🌹
“നവയുഗവഴികാട്ടി “രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി ,ഭാരതത്തിന്റെ ഏക സിഖ് പ്രധാനമന്ത്രി,
ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം,
വിദ്യാഭ്യാസ അവകാശ നിയമം,
ഭക്ഷ്യ സുരക്ഷാ നിയമം,
തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികൾ തുടക്കം കുറിച്ച്
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പു കുത്തിയപ്പോഴും ഇന്ത്യയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ മുന്നോട്ടു നയിച്ച ലോകം കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ,
Wednesday, December 25, 2024
Tuesday, December 24, 2024
കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ ആയ *ക്വിലോൺ മല്ലൂസ് സോൾഡീർസ് കുടുംബ സംഗമം & ചാരിറ്റബിൾ സൊസൈറ്റി* യുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷവും *സംഘടനയുടെ* വാർഷിക കലണ്ടർ പ്രകാശനവും നടത്തി.
പത്തനാപുരം ഗാന്ധിഭവനിൽ വെച്ചു പ്രസിഡന്റ് കിഷോർ അതിജീവൻ, അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ ഫൗണ്ടർ *Dr* പുനലൂർ സോമരാജൻ അവർകൾ കലണ്ടർ പ്രകാശനം നടത്തുകയും, *അവിടുത്തെ* അന്തേവാസികൾക്ക് ഒപ്പം കേക്ക് മുറിച്ചും മധുരവിതരണം ചെയ്‌തും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. *അതോടൊപ്പം തന്നെ*
സമുദ്രതീരം കല്ലുവാതുക്കൽ,
ശാന്തിതീരം കരുനാഗപ്പള്ളി,
സ്നേഹതീരം വിളകുടി,
അമ്മ അഗതി ഭവനം, കൊക്കാടു,
എന്നിവിടങ്ങളിലും അന്തേവാസികൾക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു, ചടങ്ങിൽ ക്യു എം എസ് വൈസ് പ്രസിഡന്റ് സജിത്ത് മരുത്തടി, ചാരിറ്റി കൺവീനർ റെൻസിൽ, എക്സിക്യൂട്ടീവ്കളായ ബൈജു, സന്തോഷ്, പ്രോഗ്രാം കോഡിനേറ്റർ വിനോദ് കടക്കൽ, കൂടാതെ 30 ഓളം അംഗങ്ങളും പങ്കെടുത്തു.
❤️🥰🎉🎅🏻🎅🏻🎉🎉❤️🪄🪄🪄
Monday, December 23, 2024
“നീ എത്ര ഉന്നതനാണോ അത്ര മാത്രം വിനീതനാകുക അപ്പോൾ കർത്താവിന്റെ കൃപയ്ക്കും നീ പാത്രമാകും”……എന്ന് നമ്മെ പഠിപ്പിച്ച പുണ്യാത്മാവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഇ ക്രിസ്തുമസ്സ് വേളയിൽ അനാഥർക്കും ,അശരണർക്കും ഒപ്പമുള്ള QMS ന്റെ ആഘോഷത്തിൽ…അമ്മ ഓൾഡേജ് ഹോം കോക്കാട് ,സ്നേഹതീരം വിളക്കുടി,ഗാന്ധിഭവൻ പത്തനാപുരം അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ക്വയിലോൺ മല്ലു സോൾഡിയേഴ്സ് ഈ സന്തോഷ നിമിഷം പങ്കുവെയ്ക്കുന്നു,ഈ ആഘോഷവേളയിൽ 2025 സംഘടനയുടെ കലണ്ടർ പ്രകാശനം പത്തനാപുരം ,ഗാന്ധിഭവൻ സ്ഥാപകൻ &സെക്രട്ടറി Dr.സോമരാജ് സർ അവർകൾ നിർവ്വഹിക്കുന്നു
🧑🎄🧑🎄❤️❤️❤️❤️🥰💥💥🎉
Sunday, December 22, 2024
Thursday, December 19, 2024
Monday, December 16, 2024
ആദരാഞ്ജലികൾ 🌹🌹🌹
തബലയില്‍ വിസ്മയം തീർക്കാൻ ഇനി സാക്കിർ ഹുസൈൻ ഇല്ല.
1951-ല്‍ മുംബൈയിലാണ് സാക്കിർ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഐതിഹാസിക പോപ്പ് ബാൻഡ് 'ദി ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എൻഡോവ്മെന്റ് ഫോർ ആർട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്ബരാഗത കലാകാരൻമാർക്കും സംഗീതജ്ഞർക്കും നല്‍കുന്ന ഏറ്റവുമുയർന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.
കഴിഞ്ഞ ഗ്രാമി പുരസ്കാര വേദിയിലും സാക്കിർ ഹുസൈൻ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം പങ്കിട്ടത്. മന്റോ, മിസ്റ്റർ ആന്റ് മിസിസ് അയ്യർ, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെർഫക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചില്‍ഡ്രൻ, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Sunday, December 15, 2024
Vijay Diwas
1971 ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനായി എല്ലാ വർഷവും ഡിസംബർ 16 ന് വിജയ് ദിവസ് ആഘോഷിക്കുന്നു. ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി സൃഷ്ടിക്കുന്നതിലേക്ക് നയിച്ച 1971 ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഡിസംബർ 16 ന് ഇന്ത്യയിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. 13 ദിവസത്തെ യുദ്ധത്തിന് ശേഷം, 1971 ഡിസംബർ 16 ന് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കീഴടങ്ങൽ എന്ന് അറിയപ്പെട്ടു.
Friday, December 13, 2024
Tuesday, December 10, 2024
Saturday, December 7, 2024
Thursday, December 5, 2024
Tuesday, December 3, 2024
Saturday, November 30, 2024
Sunday, November 17, 2024
Wednesday, November 13, 2024
Children's Day
*കുട്ടികളെ സ്വര്‍ഗത്തില്‍ നിന്നുള്ള പൂക്കള്‍ എന്നും..... ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍ എന്നും വിളിക്കുന്നു.... അതിനാല്‍, ഈ ഭൂമിയെ കുട്ടികള്‍ക്ക് സന്തോഷകരവും മികച്ചതുമായ സ്ഥലമാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.....അവര്‍ സൂക്ഷിക്കുന്ന നിഷ്‌കളങ്കത അവരുടെ ശുദ്ധമായ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു...*