Monday, July 25, 2022

Kargil Vijay Diwas...

കാർഗിൽ വിജയ് ദിവസ്. മണ്ണോട് ചേർന്നിട്ടും , ഓർമ്മകളിലൂടെ നമ്മളിൽ ജീവിക്കുന്ന ധീരന്മാരുടെ ദിനം. അഭിമാന പോരാട്ടത്തിൽ വിജയ്ക്കൊടി പാറിച്ച അവിസ്മരണീയ ദിവസം. മഞ്ഞു മലകൾക്കിടയിൽ ചോര മരവിക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ ടൈഗർ ഹില്ലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചതിന്റ ഓർമ്മദിനം. പിറന്ന മണ്ണിൽ കടന്നുകയറി രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാകിസ്ഥാൻ തീവ്രവാദികളെ യമപുരിക്കയച്ചപ്പോൾ ഇന്ത്യൻ സേനയ്ക്ക് ബലി നൽകേണ്ടിവന്ന ധീരദേശാഭിമാനികളുടെ ഓർമ്മദിനം...... ദേശീയ പതാക പാറി പറക്കുന്നത് കാറ്റിനാലല്ല..... പിറന്ന മണ്ണിന് കാവൽ നില്ക്കുന്ന ഓരോ ധീര സൈനികന്റെയും ശ്വാസത്തിലാണ്..........💝💝💝💝ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home