Sunday, July 31, 2022

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐

ഒരു മനുഷ്യായുസ്സിന്റെ വിലയേറിയ കൗമാരവും യൗവ്വനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കുംവേണ്ടി സമർപ്പിച്ച്. തുടർജീവിതയാത്രയിൽ സ്വപ്നങ്ങൾക്ക് നിറം പകരാൻ പിറന്ന മണ്ണിലേക്ക് തിരികെയെത്തുന്ന QMS കുടുംബത്തിന്റെയും ഭാരതാംബയുടെയും വീര പുത്രൻമാർക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്നേഹാദരപൂർവം സ്വാഗതം💐💐💐💝💝💝💝💝💖

Friday, July 29, 2022

ആദരാഞ്ജലികൾ 🌹🌹🌹

രാജസ്ഥാനിലെ ബാർമേർ ജില്ലയിലെ ഭീംദയിൽ യുദ്ധവിമാനം മിഗ് 21 അപകടത്തിൽ ജന്മനാടിനു വേണ്ടി ജീവൻ നൽകിയ ധീരജവാന്മാർക്ക് ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ 🌹🌹🌹🌹

Wednesday, July 27, 2022

ഒരായിരം ഓർമപ്പൂക്കൾ.... 🌹🌹🌹

നിങ്ങൾക്ക് സുര്യനെ പോലെ ജ്വലിക്കണമെങ്കിൽ ആദ്യം സൂര്യനെ പോലെ ഏരിയണം ഈ മഹത് വചനം എപിജെ അബ്ദുൾ കലാം പറഞ്ഞതാണ്. മറ്റൊരു രാഷ്ട്രപതിക്കും ലഭിക്കാത്ത ജനങ്ങളുടെ രാഷ്ട്രപതി എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു. നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തിത്വമാണ് അബ്ദുൾ കലാം. രാജ്യത്തിന്റെ മിസൈൽമാന് QMS കുടുംബത്തിന്റെ ഒരായിരം ഓർമ പൂക്കൾ 💐💐💐💐💐💐

Kargil Vijay Diwas...

.


രക്തം തരാം....ജീവൻ തരാം.... തരില്ല ഒരു തരി ഭാരത മണ്ണും.............

1999 കാർഗിൽ യുദ്ധത്തിൽ നമ്മുടെ രാജ്യത്തിന് നഷ്ട്ടപ്പെട്ട ധീര യോദ്ധാക്കളെ സ്മരിച്ചു. കാർഗിൽ വിജയ് ദിവസ് ആയ 26/07/2022 കൊല്ലം ജില്ലയിലെ ധീര യോദ്ധാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ. കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട പത്തനാപുരം എംഎൽഎ ശ്രീ കെ ബി ഗണേഷ് കുമാർ കാർഗിൽ ഹീറോ വീർചക്ര സജീവ് ഗോപാലപിള്ള യുടെ സ്മൃതിമണ്ഡപത്തിൽ  പുഷ്പചക്രം അർപ്പിച്ചു.വീര നാരിയായ സജീവ് ഗോപാലപിള്ളയുടെ അമ്മയെ ആദരിച്ചു. അതുപോലെ QMS അംഗങ്ങൾ  കാർഗിൽ ഹീറോകളായ ശ്രീ റെജി പി, ശ്രീ മോനാച്ചൻ എന്നിവരുടെ സ്മൃതിമണ്ഡപത്തിലും പുഷ്പാർപ്പണം നടത്തി.....💐💐💐💐💐