.
രക്തം തരാം....ജീവൻ തരാം.... തരില്ല ഒരു തരി ഭാരത മണ്ണും.............
1999 കാർഗിൽ യുദ്ധത്തിൽ നമ്മുടെ രാജ്യത്തിന് നഷ്ട്ടപ്പെട്ട ധീര യോദ്ധാക്കളെ സ്മരിച്ചു. കാർഗിൽ വിജയ് ദിവസ് ആയ 26/07/2022 കൊല്ലം ജില്ലയിലെ ധീര യോദ്ധാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ. കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട പത്തനാപുരം എംഎൽഎ ശ്രീ കെ ബി ഗണേഷ് കുമാർ കാർഗിൽ ഹീറോ വീർചക്ര സജീവ് ഗോപാലപിള്ള യുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.വീര നാരിയായ സജീവ് ഗോപാലപിള്ളയുടെ അമ്മയെ ആദരിച്ചു. അതുപോലെ QMS അംഗങ്ങൾ കാർഗിൽ ഹീറോകളായ ശ്രീ റെജി പി, ശ്രീ മോനാച്ചൻ എന്നിവരുടെ സ്മൃതിമണ്ഡപത്തിലും പുഷ്പാർപ്പണം നടത്തി.....💐💐💐💐💐








































































































0 Comments