Tuesday, May 31, 2022

കൊറോണ എന്ന മഹാമാരി മൂലം രണ്ട് വർഷക്കാലം ലോകം മുഴുവനും വിറങ്ങലിച്ചു.വിദ്യാലയങ്ങൾ നാളെയുടെ വാഗ്ദാനങ്ങൾക്ക് ഓർമ്മകളുടെ നോവ് മാത്രമായി. ഉറ്റവരുടെ വേർപാടിൽ ഒരുപാട് വേദനകൾ സമ്മാനിച്ച ആ രണ്ടു വർഷക്കാലം ഇനി ഓർമ്മകൾ മാത്രം. അറിവിൻ തേൻ നുകരാൻ, പള്ളിക്കൂട മുറ്റത്ത് വീണ്ടും ചിരി മണികൾ വിരിയുമ്പോൾ, കുഞ്ഞരിപ്പല്ലുകളും, പുഞ്ചിരി പൂവും കാട്ടി കുരുന്നുകൾ വീണ്ടും സ്കൂളിലേക്ക്. അക്ഷര മുറ്റത്തേക്ക് കാലെടുത്തുവെക്കുന്ന കുരുന്നുകൾക്കും നാളെയുടെ വാഗ്ദാനം ആയി മാറുന്ന പ്രതിഭകൾക്കും QMS കുടുംബത്തിന്റെ ആശംസകൾ...

ജന്മനാട്ടിലേക്ക് സ്വാഗതം

ഒരു മനുഷ്യായുസ്സിന്റെ വിലയേറിയ കൗമാരവും യൗവ്വനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും  അഖണ്ഡതയ്ക്കുംവേണ്ടി സമർപ്പിച്ച്. തുടർജീവിതയാത്രയിൽ  ഒരുപാട് സ്വപ്നങ്ങളുമായി പിറന്ന മണ്ണിലേക്ക് തിരികെയെത്തുന്ന QMS കുടുംബത്തിന്റെയും ഭാരതാംബയുടെയും വീര പുത്രന്മാർക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്നേഹാദരപൂർവം സ്വാഗതം💐💐💐💝💝💝💝💝💖

Friday, May 27, 2022

പ്രണാമം

ഒരു മനുഷ്യായുസ്സ് മുഴുവനും പിറന്നമണ്ണിന് ഒരു പോറൽ പോലും ഏൽക്കാതെ കാത്ത് സൂക്ഷിച്ച് ജീവിതാഭിലാഷങ്ങൾ ബാക്കിയായി ഓർമ്മകളുടെ ലോകത്തേക്ക് പറന്നകന്ന   ജന്മനാടിന്റെ ധീരപുത്രന്മാർക്ക് QMS കുടുബത്തിന്റെ ശതകോടി പ്രണാമം.💐💐💐💐💐💐💐

Sunday, May 8, 2022

ജന്മനാട്ടിലേക്ക് സ്വാഗതം...

28 വർഷത്തെ രാജ്യ സേവനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ പ്രിയ സഹപ്രവർത്തകൻ ശ്രീ സജീവ് ജിയെ QMS കുടുംബാംഗങ്ങൾ ആദരിച്ചപ്പോൾ..🌹🇮🇳
ജോയിൻ സെക്രട്ടറി നിഖിൽ, എക്സിക്യൂട്ടീവ്, സുനിൽ പുവറ്റൂർ, എക്സിക്യൂട്ടീവ്, ബിജു പുത്തൂർ, എക്സിക്യൂട്ടീവ്,പ്രജീഷ് പട്ടാഴി.mrsശ്രീകല പ്രജീഷ്, QMS മെമ്പർ -:സുനിൽ കുളക്കട, പ്രവീൺ ഗോഷ്, രഞ്ജി പാപച്ചൻ, സിബി ഇടിക്കുള്ള എന്നിവർ പങ്കെടുത്തു....

Sunday, May 1, 2022

ജന്മനാട്ടിലേക്ക് സ്വാഗതം

തന്റെ കൗമാരവും യൗവനവും മാതൃഭൂമിയുടെ സുരക്ഷയ്ക്കായി നൽകി, പ്രതിജ്ഞ പോൽ ശത്രുവിൽ നിന്നും ഒരു പോറൽ പോലും എൽക്കാതെ ഭാരതാംബയെ കാത്ത QMS കുടുംബത്തിന്റെ ധീരപുത്രന്മാർ ഇനി വിശ്രമജീവിതത്തിലേക്ക്....

സ്തുത്യർഹമായ രാജ്യസേവനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന QMS കുടുംബാംഗങ്ങൾക്ക് ജന്മനാട്ടിലേക്ക് സ്വാഗതം..... 🌟🇮🇳🇮🇳