കൊറോണ എന്ന മഹാമാരി മൂലം രണ്ട് വർഷക്കാലം ലോകം മുഴുവനും വിറങ്ങലിച്ചു.വിദ്യാലയങ്ങൾ നാളെയുടെ വാഗ്ദാനങ്ങൾക്ക് ഓർമ്മകളുടെ നോവ് മാത്രമായി. ഉറ്റവരുടെ വേർപാടിൽ ഒരുപാട് വേദനകൾ സമ്മാനിച്ച ആ രണ്ടു വർഷക്കാലം ഇനി ഓർമ്മകൾ മാത്രം. അറിവിൻ തേൻ നുകരാൻ, പള്ളിക്കൂട മുറ്റത്ത് വീണ്ടും ചിരി മണികൾ വിരിയുമ്പോൾ, കുഞ്ഞരിപ്പല്ലുകളും, പുഞ്ചിരി പൂവും കാട്ടി കുരുന്നുകൾ വീണ്ടും സ്കൂളിലേക്ക്. അക്ഷര മുറ്റത്തേക്ക് കാലെടുത്തുവെക്കുന്ന കുരുന്നുകൾക്കും നാളെയുടെ വാഗ്ദാനം ആയി മാറുന്ന പ്രതിഭകൾക്കും QMS കുടുംബത്തിന്റെ ആശംസകൾ...

Post a Comment

0 Comments