Friday, October 11, 2024

യുദ്ധ സ്മാരകം

ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ കിരീടത്തിൽ ഇതാ മറ്റൊരു പൊൻതൂവൽ കൂടി…. രാജ്യത്തിന്റെ അഭിമാനതാരങ്ങളായ വീരജവാന്മാരുടെ സ്മരണ നിലനിർത്തുന്ന യുദ്ധസ്മാരകം ദേശിംഗനാടിന്റെ മണ്ണിൽ ഉയരുകയാണ്…..ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം QMS അഭിമാനത്തോടെ നാടിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്.പിറന്നമണ്ണിന്റെ സുരക്ഷയ്ക്കും,അഖണ്ഡതയ്ക്കും വേണ്ടി കാവൽ നിന്ന് സ്വജീവൻ ബലിനൽകിയ ധീരജവാന്മാരുടെയും,നാം ഉറങ്ങുമ്പോഴും ഇമചിമ്മാതെ രാപ്പകൽ ജന്മനാടിന് കാവൽ നിൽക്കുന്ന ഓരോ സൈനികന്റെയും ഹൃദയതുടുപ്പായി മാറും ഈ യുദ്ധസ്മാരകം……മാതൃഭൂമിയുടെ ഒരായിരം സ്മരണകൾ ഉറങ്ങുന്ന ഈ സ്മാരകം എന്നും ഒരു ജവാന്റെ തലയെടുപ്പോടെ നിലനിൽക്കട്ടെ ……………….ജയ് ഹിന്ദ്

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home