Friday, January 27, 2023

ആദരാഞ്ജലികൾ 🌹🌹🌹🌹

ജമ്മു കശ്മീരിലെ ലഡാക്കിൽ മലപ്പുറം സ്വദേശിയായ സൈനികൻ മരണപ്പെട്ടു. കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെ.ടി നുഫൈൽ ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. *അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ പ്രിയ സഹപ്രവർത്തകന് ക്യു.എം.എസ്. കുടുംബത്തിൻ്റെ ആദരാജ്ഞലികൾ*🌹🌹🌹

Tuesday, January 24, 2023

Republic Day Celebration 2023

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജന്മനാടിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് സ്മരണാഞ്ജലി അർപ്പിച്ച് കൊണ്ട് കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ബൈക്ക് റാലി കടപ്പാക്കട ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ആശ്രാമം, ചിന്നക്കട ,റയിൽവേ സ്‌റ്റേഷൻ വഴി ഫാത്തിമ മാതാ നാഷണൽ കോളേജിൽ എത്തിച്ചേരുന്നു.


Monday, January 23, 2023

ഓർമപ്പൂക്കൾ 🌹🌹🌹🌹

പ്രണയമായിരുന്നു ഈ ധീരരർക്ക് ജന്മനാടിനോട് ….…ഭാരതാംബയെ നെഞ്ചിലേറ്റി അനശ്വരരായി ഇന്നും ഓർമ്മകളിൽ ജീവിക്കുന്നു .... രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആലോഷിക്കുന്ന ഈദിനത്തിൽ ധീരജവാൻമാർക്ക് ക്യു.എം.എസ്.കുടുംബത്തിൻ്റെ ഒരായിരം ഓർമ്മപൂക്കൾ🌹🌹🌹