Monday, July 5, 2021

മുഹമ്മദിന് സ്വപ്നങ്ങൾ കൊണ്ട് ഇനി കൊട്ടാരം പണിയാം.കളിചിരിയുടെ ലോകത്ത് ഇനി അവന് ഓടിനടക്കാം. കരുണയുടെ ലോകം അവന് കൈത്താങ് ആയി. ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം. സോൾജെൻസ്മ എന്ന മെഡിസിനാണ് ഈ അപൂർവ രോഗത്തിനായി വിദേശരാജ്യത്തുനിന്നും മുഹമ്മദ്നായി കൊണ്ടുവരേണ്ടത്. 15 വയസ്സുള്ള മുഹമ്മദിന്റെ സഹോദരി അഫ്രക്ക് ആദ്യം ഈ രോഗം സ്ഥിരീകരിച്ചത്. എന്നെ പോലെ ആകരുത് എന്റെ അനുജനും. സ്വന്തം അനുജനു വേണ്ടി സഹായമഭ്യർത്ഥിക്കുന്ന അവളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആവുകയും അത് കേരള ജനത ഏറ്റെടുക്കുകയും.7 ദിവസം കൊണ്ട് അവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് 18 കോടി ആണ്. നന്മമനസുകളുടെ കേരളം ഒരുമിച്ചു നിന്ന്. കേരള ജനതയുടെ മനുഷ്യത്വത്തിന്റെ ഉദാഹരണം വിദേശ മാധ്യമങ്ങൾ പോലും വാർത്തയാക്കി കഴിഞ്ഞു. മുഹമ്മദിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കൂടെ നിന്ന ഈ നന്മ സമൂഹത്തിന് ഒരായിരം നന്ദി🙏🙏🙏🙏🥰🥰🥰