Good Friday✝️⛪
സഹനത്തിന്റെയും ത്യാഗത്തിന്റെയും വെള്ളിയാഴ്ച.....
ലോകത്തിന്റെ പാപഭാരം തോളിലേറ്റി കാൽവരിക്കുന്നിലേ മരണമുഖത്തേയ്ക്ക് പീഡനനങ്ങൾ അനുഭവിച്ചു മനുഷ്യപുത്രൻ നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു.... ചാട്ടവാറടികൾ ഏറ്റ്, കയ്പ് നീര് നുകർന്നു,മുൾകിരീടം ചൂടി, കുരിശിൽ തറച്ചപ്പോഴും ലോകനന്മക്കായി പ്രാർത്ഥന ഉരുവിട്ട മനുഷ്യപുത്രൻ മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട ഒരു വെളളിയാഴ്ച ഈ ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി കുരിശു മരണം വരിച്ചു.....
പരസ്പരം സ്നേഹിയ്ക്കുക എന്ന വലിയ സന്ദേശം മാനവ രാശിയ്ക്ക് നല്‍കിയ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മയിൽ ഇന്ന് ദുഃഖ വെള്ളി......⛪✝️
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home