🇮🇳പുൽവാമ ദിനം🇮🇳
February 14, 2024
ലോകം പ്രണയദിനമാഘോഷിക്കുമ്പോൾ ഭാരതമണ്ണിനെ പ്രണയിച്ച് സ്വജീവൻ ബലി നൽകിയ' ധീരജവന്മാരുടെ സ്മരണാർത്ഥം പ്രണയ ദിനത്തെ Black Day of India ആയി ആചരിച്ച് കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ ക്വയിലോൺ മല്ലു സോൾജിയേഴ്സ് .2019 Feb 14 ന് ജമ്മു കാശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച 40 ധീര ജവാന്മാരുടെ സ്മരണാർത്ഥം, കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ 9-മത് രക്തദാന ക്യാമ്പ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നടന്നു. അൻപതോളം പേർ രക്ത ദാനം ചെയ്തു.രക്തദാന ക്യാമ്പ് 7 th കേരള ബറ്റാലിയൻ എൻ സി സി കമാൻഡൻ്റ് ബ്രിഗേഡിയർ സുരേഷ്. ജി ഉദ്ഘാടനം ചെയ്തു. ക്യൂ എം എസ് രക്ഷാധികാരി വിജു കുമാർ ഉദ്ഘാടകനെ പൊന്നാടയിച്ചു സ്വീകരിക്കുകയും, വൈസ് പ്രസിഡൻ്റ് രാഹുൽ കോട്ടവട്ടം ചടങ്ങിന്റെ സ്മരണാർത്ഥം മൊമെൻ്റോ കൈമാറുകയും ചെയ്തു. ക്യൂ എം എസ് സെക്രട്ടറി അനീഷ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ കോളജ് സൂപ്രണ്ട്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ HOD,ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ, സെക്യൂരിറ്റി ഓഫിസർ ,എന്നിവർ സംസാരിച്ചു.സംഘടന ട്രഷർ ഗോപു ,ചാരിറ്റി കോഡിനേറ്റർ കിഷോർ അതിജീവൻ ,സംഘടനയുടെ ഒട്ടനവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു...
























































0 Comments