പ്രതിഷേധ മാർച്ച്‌

 
കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ചത്തിനെതിരെ സംയുക്ത സൈനിക കുടുംബ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കൊല്ലം. കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരനെയും മർദ്ദിച്ചു കള്ളക്കേസ് എടുത്ത് പന്ത്രണ്ടു ദിവസത്തോളം റിമാൻഡ് ചെയ്ത പോലീസിന്റെ നടപടിക്കെതിനെതിരെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് സംയുക്ത സൈനിക കുടുംബ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബ സംഗമം ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചിൽ ജില്ലയിലെ സൈനിക അർദ്ധ സൈനിക വിമുക്തഭടന്മാരുടെ സംഘടനയിൽ നിന്നും 100 ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നടപടി എടുക്കുക, പട്ടാളക്കാർക്കും വിമുക്തഭടൻമാർക്കുമെതിരെ തുടരെയുള്ള ഒരുകൂട്ടം പോലീസ്കാരുടെയും സാമൂഹിക വിരുദ്ധരുടെയും അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക എന്ന ആവശ്യവുമേന്തിയായിരുന്നു പ്രതിഷേധ മാർച്ച്. ക്യു എം എസ്ന്റെ സെക്രട്ടറി അനീഷ് ഫിലിപ്പ് നേതൃത്വം നൽകിയ പ്രതിഷേധ മാർച്ച് സംഘടനയുടെ മുതിർന്ന അംഗമായ കെ വി പിള്ള ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments